ഉപജീവന മാർഗങ്ങൾ നിലച്ചിരിക്കുന്നു ആളുകളെ സംബന്ധിച്ചു, അവർക്ക് കൈത്താങ്ങാകുന്ന കേന്ദ്ര സർക്കാരിന്റെ KCC വായ്പയെ പറ്റി കൂടുതൽ അറിയാം. അപേക്ഷിക്കുന്ന എല്ലാ അർഹരായവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. 3 ലക്ഷം രൂപ വരെയാണ് വായ്പ പരിധി. സംസ്ഥാനത്തെ വാണിജ്യ ബാങ്കുകൾ വഴിയും മറ്റ് ചെറുകിട ബാങ്ക് വഴിയുമാണ് ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുന്നത്. ഇതിൽ 1.5 ലക്ഷം വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ട അവശ്യമില്ല, മാത്രമല്ല ഹ്രസ്വ കാല വായ്പയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് പുതുതായി എന്തെങ്കിലും തുടങ്ങാൻ സഹായിക്കുക എന്നതാണ്.
9% പലിശ നിരക്കിലാണ് വയ്പ് ലഭിക്കുന്നത്. പക്ഷെ 5% പലിശ കേന്ദ്രം സബ്സിഡിയായി നൽകുന്നതാണ്. പലിശ അടവിൽ മുടക്കം വരുത്താത്ത പക്ഷമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. കൃഷി ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു സഹായം തന്നെയായിരിക്കും. വിത്തുകൾ വാങ്ങാനും വളങ്ങൾ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ആണ് ഈ സഹായം ലഭ്യമാകുന്നത്. ഒരു സെന്റിന് പരമാവധി 5000 രൂപയാണ് ലഭിക്കുന്നത്. ഒന്നരലക്ഷം വരെ പ്രത്യേക ഈട് നൽകാതെ ലഭിക്കും. അതിന് മുകളിലോട്ട് എടുക്കാൻ ഈട് നൽകിയാൽ മതിയാകും, അത് കയ്യിലുള്ള സ്വർണം നൽകിയാലും മതി എന്ന് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുകയാണ്.
മത്സ്യകൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ മേഖലയിലേക്കും ആനുകൂല്യം ലഭ്യമാണ്. നിലവിൽ നിങ്ങടെ കൃഷിയും കാര്യങ്ങളും ബാങ്ക് മാനേജർ വിലയിരുത്തിയ ശേഷം അർഹമായ തുക തീരുമാനിക്കുകയാണ് പതിവ്. കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ATM വഴി പണം എടുക്കാൻ സാധിക്കും. ആവശ്യമുള്ളവർ കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ് ഡീറ്റെയിൽസ്, ഫോട്ടോ ഉപയോഗിച്ച് അടുത്തുള്ള ബാങ്ക് വഴി അപേക്ഷിക്കാം. KCC ലോൺ ലഭ്യമാകുന്ന ബാങ്കുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
