പ്രതിമാസം 10,000 രൂപ പെന്‍ഷന്‍

പ്രധാനമന്ത്രി വയ വന്ദന യോജനയില്‍ അംഗങ്ങളല്ലാത്തവർക്ക് അവസരം. പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ കിട്ടുന്ന ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടിയിരിക്കുന്നു. മുൻപ് തീരുമാനിച്ചിരുന്ന അവസാന തീയതി 2020 മാര്‍ച്ച് 31 ആയിരുന്നു, ഇതാണ് ഇപ്പോൾ 3 വർഷത്തേക്ക് കൂടി നീട്ടിയത്. 60 വയസ്സ് കഴിഞ്ഞവർക്ക് ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. പദ്ധതിയിൽ ചേരാനുള്ള യോഗ്യത, അപേക്ഷിക്കേണ്ട രീതി,പദ്ധതിയുടെ ഗുണങ്ങൾ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഈ പദ്ധതിയുടെ നടത്തിപ്പ് LIC ആണ് നിർവഹിക്കുന്നത്. നിക്ഷേപിക്കുന്നവർക്ക് 10വര്‍ഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപവീതം ലഭിക്കുന്നതാണ് ഈ സ്‌കീം. ഒരാൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. ലഭിക്കുന്ന ആദായം നിക്ഷേപത്തിന് അനുസരിച്ചായിരിക്കും. നിലവിലെ കണക്ക് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 7.40ശതമാനം പലിശയാണ് ലഭിക്കുക. പലിശ നിരക്ക് എല്ലാ വർഷവും പരിഷ്‌കരിക്കും. 60വയസ്സിന് മുകളില്‍ എത്രവയസ്സുവരെയും ചേരാം.

10 വര്‍ഷം ആണ് പോളിസി കാലാവധി. പ്രതിമാസം ലഭിക്കുന്ന മിനിമം പെന്‍ഷന്‍1000 രൂപയാണ്. പ്രതിമാസം ലഭിക്കുന്ന പരമാവധി പെന്‍ഷന്‍ തുക 10,000 രൂപയും. പെന്‍ഷന്‍ സ്വീകരിക്കാന്‍ പ്രതിമാസം, പാദവാര്‍ഷികം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ പല അവസരമുണ്ട്.  എങ്ങനെയാണ് ചേരുന്നതെന്ന് നോക്കാം. എല്‍ഐസി വഴി ഓണ്‍ലൈനായോ ഓഫ്‌ലൈനായോ പദ്ധതിയില്‍ ചേരാം.എല്‍ഐസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.licindia.in ലോഗിന്‍ ചെയ്ത് ഓൺലൈനായി ചേരാം. അടുത്തുള്ള എല്‍ഐസി ശാഖ വഴി ഓഫ്‌ലൈനെ ആയി അപേക്ഷിക്കാം.

പദ്ധതിയിലെ നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം. അവസാനത്തെ പെൻഷൻ തകയോടൊപ്പം നിക്ഷേപ തുകയും ലഭിക്കും, 10 വർഷം പൂർത്തിയാക്കുമ്പോൾ. പെന്‍ഷന്‍ തുക കൈപ്പറ്റുന്നയാൾ മരിച്ചാല്‍ നിക്ഷേപിച്ചതുക നോമിനിക്ക് തിരിച്ചുനല്‍കും. ചേർന്ന് 3 വര്ഷം കഴിഞ്ഞാൽ വായ്പയെടുക്കാന്‍ അവസരമുണ്ട്. നിക്ഷേപിച്ചതുകയുടെ 75 ശതമാനമാണ് വായ്പയായി ലഭിക്കുക. പെന്‍ഷന്‍ വാങ്ങുന്നയാള്‍ക്കോ പങ്കാളിക്കോ ഗുരതരമായ രോഗംവരികയാണെങ്കിൽ നിക്ഷേപതുക കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പിന്‍വലിക്കാന്‍ അനുവദിക്കും.

Leave a Reply