മാസം തോറും വൈധ്യുതി ബില് മുടങ്ങാതെ അടയ്ക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലർക്കും വൈധ്യുത ബില്ല് അടയ്ക്കാൻ കുറച് ബിദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതിൽ യാതൊരു സംശയവും ഇല്ല. അത് കൊണ്ട് തന്നെ കെ.എസ്.സി.ബി ഇലെക്ട്രിസിറ്റി ബിൽ അടക്കുവാൻ വേണ്ടി കുറച്ചു സാവകാശം പൊതുജനങ്ങൾക്ക് നൽകിയിരുന്നു. പലരും ഈ ഒരു സാവകാശം നല്ല രീതിയിൽ തന്നെ വിനിയോഗിച്ചിരുന്നു.
എന്നാൽ കുറച്ചു പേര് ഇതിൽ നിന്നും ഒഴിവായിട്ടുണ്ടായിരുന്നു.ബില്ല് അടയ്ക്കാൻ എത്ര തന്നെ വൈകിയാലും വൈധ്യുത ബന്ധം വിച്ഛേദിക്കില്ല എന്ന് കെ.എസ്.സി.ബി മുൻപ് അറിയിച്ചതിന്റെ ഫലമായിട്ടാണ് ചിലർക്ക് ബില് അടയ്ക്കാതിരിക്കാൻ പ്രേരണ ആയത്.അത് കൊണ്ട് തന്നെ ഇനി മുതൽ വൈധ്യുത ബില് അടയ്ക്കാത്ത പക്ഷം ഭീമമായ ഒരു തുക തന്നെ നിങ്ങളുടെ ഫൈൻ ഇനത്തിൽ ഈടാക്കുന്നതായിരിക്കും. അതായത് ബില് തുകയുടെ 18 ശതമാനം നിങ്ങൾ ഫൈൻ ആയി കൊടുക്കണം എന്നർത്ഥം.
ഏപ്രിൽ 19 മുതൽ ജൂൺ 20 വരെയുള്ള ഇലെക്ട്രിസിറ്റി ചാർജ് അടയ്ക്കാൻ ഡിസംബർ വരെ കാലയളവ് നിലവിൽ അനുവദിച്ചു നൽകിയിട്ടുണ്ട്. അതിന് പുറമെ ഘട്ടം ഘട്ടമായി അഞ്ചു തവണയായി അടയ്ക്കുവാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്. പക്ഷെ ജൂൺ മാസം 20 ന് ശേഷം ബില് അടയ്ക്കാത്ത പക്ഷം ഫൈൻ ഈടാക്കുന്നതായിയ്ക്കും. 18 ശതമാനം വരെ ഫൈൻ ഈടാക്കാനുള്ള പ്രത്യേക അധികാരം കെ.എസ്.സി.ബി ക്ക് നൽകിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലാവരും മുടങ്ങാതെ തന്നെ ബില് അടക്കുവാൻ വേണ്ടി ശ്രദ്ധിക്കുക.
