വ്യത്യസ്തമായ മേഖലകളിലും, കൂടുതലായും ഹോട്ടലുകളിലും കാറ്ററിംഗ് സർവീസുകളിലും ഉപകാരപ്പെടുന്ന ഒരു മെഷീനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 16000 രൂപ വില വരുന്ന ഈ വെജിറ്റബിൾ കട്ടർ വ്യത്യസ്തമായ സൈസിൽ വിവിധങ്ങളായ ബ്ലൈഡ് ഉപയോഗിച്ച് എല്ലാ തരം പച്ചക്കറികളും മുറിക്കാൻ സാധിക്കും. സിംഗിൾ ഫേസ് മെഷീൻ ആയത് കൊണ്ട് തന്നെ വീട്ടിൽ തന്നെ പ്രവർത്തിക്കാൻ സാധിക്കും. ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിൽ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ ഉള്ള സാധനങ്ങൾ ലഭിക്കും.
ഓരോന്നും മുറിക്കാൻ പ്രത്യേക തരം ബ്ലൈഡുകൾ ആണ് ആവശ്യം. ബ്ലൈഡുകൾ ആവശ്യാനുസ്രുതം മാറ്റി പച്ചക്കറികൾ മുറിക്കാൻ സാധിക്കും. നമ്മൾ ചെയ്യുകയാണെങ്കിൽ മണിക്കൂറുകൾ വേണ്ടി വരുന്ന പണി മെഷീൻ ഉപയോഗിച്ച് മിനുട്ടുകൾ കൊണ്ട് ചെയ്യാൻ സാധിക്കും, അത് കൊണ്ട് തന്നെ ഹോട്ടലുകളിലും കാറ്ററിംഗ് സർവീസുകളിലും ഓർഡർ അനുസരിച്ച് ആവശ്യമായ പച്ചക്കറികൾ അരിഞ്ഞു കൊടുത്ത് നല്ല വരുമാനം കണ്ടെത്താൻ സാധിക്കും.
നമുക്ക് 2 മണിക്കൂർ വേണ്ടി വരുന്ന പണി ഏകദേശം 30 മിനുറ്റിൽ ഈ മെഷീൻ ചെയ്യും. ഈ മെഷീൻ ഓൺലൈനായി വാങ്ങാൻ കഴിയുന്നതാണ്. ഇന്ത്യ മാർട്ട് പോലെയുള്ള വെബ്‌സൈറ്റുകളിൽ 16000 രൂപ മുതൽ മെഷീൻ ലഭ്യമാണ്. മണിക്കൂറിൽ 200 കിലോ വരെ പച്ചക്കറികൾ മുറിക്കാൻ സാധിക്കും. വെജിറ്റൽ കട്ടർ എന്ന് ഓൺലൈൻ ഷോപ്പിങ് സൈറ്റുകളായ ഇന്ത്യ മാർട്ട് പോലെയുള്ള സൈറ്റുകളിൽ സെർച്ച് ചെയ്താൽ മതിയാകും.
