കിസാൻ സമ്മാൻ നിധിയെ പറ്റി പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ

കേരളത്തിലെ നിരവധി ആളുകൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ അംഗങ്ങളാണ്. അടുത്ത് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ചില കാര്യങ്ങൾ ഈ പദ്ധതിയെ പറ്റി വരികയും അത് ഉപഭാക്താക്കളിൽ ആശങ്ക ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സത്യവസ്ഥ എന്താണെന്നാണ് ഇവിടെ വിവരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ ചേരുക, ഒരുപാട് സർക്കാർ സേവനങ്ങൾ ഇത് വഴി ലഭ്യമാകും.

കിസാൻ സമ്മാൻ നിധിയിലെ അംഗങ്ങളുടെ അക്കൗണ്ടിൽ ഇതിനോടകം ധനസഹായ൦ എത്തിയിട്ടുണ്ട്. അപേക്ഷ ഫോമിൽ പൂരിപ്പിച്ചപ്പോൾ പേരിലോ അക്കൗണ്ട് നമ്പറിലോ ഒക്കെ വ്യത്യാസം വന്നിട്ടുണ്ടെകിൽ അവർ ലഭിച്ചിട്ടുണ്ടാകില്ല. അത് ഓൺലൈനായി തിരുത്താനുള്ള വഴി വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പദ്ധതിയെ പറ്റി നിരവധി തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അതായത് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭൂമി പിന്നെ വിൽക്കാനോ അവിടെ എന്തെങ്കിലും നിർമിക്കാനോ കഴിയില്ല എന്നൊക്കെ തരത്തിലുള്ള വർത്തകളാണ് പ്രചരിക്കുന്നത്.

സാധാരണക്കാരിൽ ഇത് ഒരുപാട് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 30 ലക്ഷം ഗുണഭോകതാക്കൾ സംസ്ഥാനത്ത് ഉണ്ട്, ഇപ്പോൾ പ്രചരിക്കുന്ന ഈ വാർത്തകൾ തികച്ചും തെറ്റായ ഒന്നാണ്. ഇത് വരെ അംഗങ്ങളാകാത്തവർക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുകയും ചെയ്യാം. ഒരു വർഷം 6000 രൂപയാണ് 4 മാസ ഇടവേളയിൽ 2000 രൂപ വെച്ച് ലഭിക്കുന്നത്. റേഷൻകാർഡ്, ആധാർകാർഡ്,ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, കരം അടച്ച രസീത് തുടങ്ങിയ കാര്യങ്ങൾ ആണ് ആവശ്യമായ രേഖകൾ. രജിസ്റ്റർ ചെയ്യുന്ന ഭൂമി വിൽക്കാനൊന്നും തടസ്സമില്ല. കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply