കേരള ബാങ്കിൽ വീണ്ടും അവസരം.

കേരള ബാങ്ക്- കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ഒരു വർഷത്തേക്ക് കോൺട്രാക്ട് ബൈസിൽ ആകും നിയമനം നടക്കുന്നത്. ഓരോ തസ്തികകളിലും 1 ഒഴിവാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട വിലാസം , അവസാന തീയതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ചീഫ് റിസ്ക് ഓഫീസർ തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണമ്.63 വയസ്സാണ് പ്രായപരിധി. ചീഫ് ഫിനാൻസ് ഓഫീസർ തസ്തികയിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ബിരുദം, അസ്സോസിയേറ്റ് ഇൻ ഇന്ത്യൻ ഇസ്ടിട്യൂറ്റ് ഓഫ് ബാങ്കേഴ്‌സ് സെര്ടിഫിക്കറ്റ്, CA / CWA. കൂടാതെ 15 വർഷത്തെ പ്രവർത്തി പരിചയവും വേണം. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

ചീഫ് ലീഗൽ ഓഫീസർ തസ്തികയിൽ 1 ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുംനിയമത്തിൽ ബിരുദം നേടിയിരിക്കണം. കുറഞ്ഞത് 15 വർഷത്തെ പ്രവർത്തി പരിചയം വേണം.63 വയസ്സാണ് പ്രായപരിധി. ഷോർട്ലിസ്റ് ചെയ്യുന്ന അപേക്ഷകരെ ഇന്റർവ്യൂ ചെയ്താകും തിരഞ്ഞടുക്കുന്നത്.ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

അപേക്ഷ അയക്കേണ്ട വിലാസം : The General Manager (General Administration, HR&Law), Kerala State Co-operative Bank Ltd, Palayam, Thiruvananthapuram-33. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 3. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Leave a Reply