പിവിസി വയറിങ് പൈപ്പ് നിർമാണം തുടങ്ങാം

പി വി സി വയറിങ് പൈപ്പ് മാനുഫാക്ച്ചറിങ് ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ ഒരു സംരംഭം തുടങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ അതിന്റെ മാർക്കറ്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയാണ് ഇവിടെ വിവരിക്കുന്നത്. തുടങ്ങുമ്പോൾ ആവശ്യമായ സെർട്ടിഫിക്കറ്റുകൾ എന്തൊക്കെയെന്ന് നോക്കാം. കണക്ഷൻ എടുക്കാൻ ആണ് പേപ്പർസ്,പൊലൂഷൻ കണ്ട്രോൾ ബോർഡ് സർട്ടിഫിക്കറ്റ്, പഞ്ചായത്ത് ലൈസൻസ്,ഫയർ & സേഫ്റ്റി ഡിക്ലറേഷൻ, ഹെൽത്ത് സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ്.

സർക്കാരിന്റെ ഭാഗത്ത് നിന്ന് വിവിധ സ്കീമുകളുടെ അടിസ്ഥാനത്തിൽ ലോണും അതിന് സബ്‌സിഡിയും ലഭിക്കുന്നതാണ്. 20% മുതൽ 30% വരെ സബ്‌സിഡി കിട്ടാൻ സാധ്യതയുണ്ട്. മാർക്കറ്റിങ് രംഗത്ത് നോക്കുകയാണെങ്കിൽ ഏതൊക്കെ പ്രോഡക്റ്റ് ആണ് ഡിമാൻഡ് ഉള്ളതെന്ന് മനസ്സിലാക്കുക. ഇത് തുടങ്ങാൻ ആവശ്യമായ ചിലവുകൾ നോക്കാം. കെട്ടിട നിറമാണ ചിലവ് ഏകദേശം9 ലക്ഷം രൂപ, മെഷീനറികളുടെ ചിലവ് ഏകദേശം 20 ലക്ഷം രൂപ, എലെക്ട്രിക്കൽ കണക്ഷൻ ചിലവ് ഏകദേശം 6 ലക്ഷം, പേപ്പർ ക്ലിയറൻസ് ചിലവ് ഏകദേശം 75000 രൂപ. അങ്ങനെ മൊത്തം 35.75 ലക്ഷം രൂപയാണ്.

ഔർ കിലോ പൈപ്പിൽ നിന്നും 20-25 രൂപ വരെ ലാഭം ഉണ്ടാകും. ഒരു ദിവസം 500 കിലോ നിർമിച്ചാൽ 12500 രൂപ ലാഭം. 4500 രൂപ പ്രൊഡക്ഷൻ കോസ്റ് കുറച്ചാൽ 8000 രൂപ ഒരു ദിവസം ലാഭം കിട്ടും. പിവിസി പൈപ്പ് നിർമിക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പെട്രോളിയം പ്രൊഡക്ടുകൾ ആണ് കൂടുതൽ ആവശ്യം. മെഷീനറികൾ വാങ്ങാനുള്ള വിലാസം : windsor machines limited gujarat, 5402, 5403, Phase 4, GIDC Vatwa, Ahmedabad, Gujarat 382445. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം. പൈപ്പ് നിർമിക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങാനുള്ള വിലാസം : Ceyenar Chemicals PVT LTD,Annankunnu Rd,  Nagampadam,  Kottayam, Kerala 686001.

Leave a Reply