സെൻട്രൽ റെയിൽവെയിൽ വാട്ട്സ്ആപ്പ് വഴി നിയമനം.

സെൻട്രൽ റെയിൽവെയിൽ 3 മാസത്തേക്ക് കോൺട്രാക്ട് ബൈസിൽ സ്റ്റാഫ് നഴ്സസ്, ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ, ഹോസ്പിറ്റൽ അറ്റെൻഡന്റ്സ്/ ഒ ടി അസ്സിസ്റ്റന്റ്സ്/ ഹൗസ് കീപ്പിങ് അസ്സിസ്റ്റന്റ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വാട്ട്സ്ആപ്പ് വഴിയുള്ള വീഡിയോ കോൺഫറൻസ് വഴിയാകും ഇന്റർവ്യൂ നടക്കുന്നത്. തസ്തികകൾ സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

സി എം പി ഡോക്ടർസ്/ GDMO തസ്തികയിൽ 30 ഒഴിവുകളാണുള്ളത്. മെഡിസിൻ ഡിഗ്രീ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ജയിച്ചിരിക്കണം. കോടതി ഇന്റേൺഷിപ് കഴിയണം. സ്റ്റാഫ് നേഴ്സ് തസ്തികയിൽ 90 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത യൂനിവേഴ്സിറ്റിയിൽ നിന്നും നഴ്സിംഗ് ഡിഗ്രിയാണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി.

ഹെൽത്ത് & മലേറിയ ഇൻസ്‌പെക്ടർ തസ്തികയിൽ 15 ഒഴിവുകളാണുള്ളത്. കെമിസ്ട്രയിൽ ബി എസ് സി, ഹെൽത്ത്& സാനിറ്ററി കോഴ്സിൽ ഒരു വർഷത്തെ ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത. 33 വയസ്സാണ് പരമാവധി പ്രായപരിധി. ഹോസ്പിറ്റൽ അറ്റെൻഡന്റ്സ്/ ഒ ടി അസ്സിസ്റ്റന്റ്സ് പോസ്റ്റിൽ 75 ഒഴിവുകളുണ്ട്. SSC or ITI അല്ലെങ്കിൽ തത്തുല്യം ,കൂടാതെ പ്രവർത്തി പരിചയവും ആണ് യോഗ്യത.

ഹൗസ് കീപ്പിങ് അസ്സിസ്റ്റന്റ്സ് തസ്തികയിൽ 75 ഒഴിവുകളുണ്ട്. SSC അല്ലെങ്കിൽ ITI യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം https://railkarmikseva.in/eniyukti/app/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കുക. അപ്ലൈ ചെയ്യുമ്പോൾ ആവശ്യമുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക. വാട്സാപ്പ് വഴിയാകും ഇന്റർവ്യൂ നടക്കുന്നത്.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply