കോവിഡ് 19 പിടി മുറുക്കിയ ഈ കാലത്ത് അന്യസംസ്ഥാനത്തു നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ജോലി ഉപേക്ഷിച്ചും ജോലി പോയവരും നാട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. മലയാളികളിൾ ചിലർ ജോലി നഷ്ടപെട്ടവരും വിസ കാലാവധി കഴിഞ്ഞിട്ട് പുതുക്കാൻ പറ്റാത്തവരുമായി ഒരുപാട് പ്രവാസികൾ അന്യ രാജ്യങ്ങളിൽ ഉണ്ട്. പ്രവാസികൾ ജോലി നഷ്ടപ്പെട്ട് കേരളത്തിൽ ജോലികൾക്കായും ഏതെങ്കിലും ചെറുകിട സംരംഭം തുടങ്ങാനും ശ്രമിക്കുകയും ചെയ്യും. അത് കൊണ്ട് പ്രവാസികൾക്ക് മാത്രമല്ല ആർക്കും തുടങ്ങാവുന്ന ഒരു ചെറുകിട സംരംഭമായാ നാടൻ കോഴി വളർത്തലിനെ പറ്റിയാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
നാടൻ കോഴി കൃഷി എന്നു പറയുന്നത് കുറച്ചു ചിലവുള്ള സംരംഭമാണ് എന്നാണ് എല്ലാരുടെയും ധാരണ. എന്നാൽ ഇവിടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നാടൻ കോഴി വളർത്തൽ ലാഭകരമാക്കാം. ആദ്യമായി നാടൻ കോഴി കൃഷിയുടെ ദൂഷ്യവശങ്ങൾ നമുക്ക് നോക്കാം. മുട്ടകോഴിയെ പോലെ നാടൻ കോഴി മുട്ട ഇടില്ല എന്നത് തന്നെയാണ് ആദ്യ പ്രശ്നം. ഒരു നാടൻ കോഴിയുടെ മുട്ടയിൽ നിന്ന് ഒരു വർഷം 800 രൂപ മാത്രമാണ് നമുക്ക് ലാഭം കിട്ടുക. അങ്ങനെ 10 നാടൻ കോഴികൾ ഉണ്ടെങ്കിൽ 8000 രൂപ മാത്രമാണ് നമുക്ക് കിട്ടുക. ഈ കാരണങ്ങൾ കൊണ്ടാണ് നാടൻ കോഴി കൃഷി ലാഭകരമല്ല എന്നു പറയുന്നത്.
എന്നാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ സംരഭത്തിൽ ലാഭം കൊയ്യാം. ഈ മുട്ടകൾ വിൽകാതെ നാടൻ കോഴികളെ അട ഇരിപ്പിക്കുക വഴി നല്ലൊരു തുക നമുക്ക് ലാഭമായി കിട്ടും. ഒരു കോഴി ഒരു വർഷം 3 അല്ലെങ്കിൽ 4 തവണ വരെ അട ഇരിക്കും. ഒറ്റ തവണ 10 അല്ലെങ്കിൽ 12 മുട്ട വെച്ച് അട ഇരിക്കുന്നതാണ്. അങ്ങനെ ഒരു കോഴിയിൽ നിന്നു 35 അല്ലെങ്കിൽ 40 കോഴികുഞ്ഞുങ്ങളെ വരെ വിരിയിപ്പിച്ചു എടുക്കാവുന്നതാണ്. അങ്ങനെ ശരാശരി 10 കോഴി ഉണ്ടെങ്കിൽ 400 കോഴികുഞ്ഞുങ്ങളെ വളർത്താൻ പറ്റുന്നതാണ്. ഈ കോഴി കുഞ്ഞുങ്ങളെ ഒരു എണ്ണത്തിന് 150 രൂപ എന്ന നിരക്കിൽ വിറ്റാൽ നല്ലൊരു വിഹിതം തന്നെ ലാഭമായി പ്രതീക്ഷിക്കാം.
ഒരു കോഴിക്ക് ഒരു വർഷത്തേക്ക് മരുന്നും ആഹാരത്തിനുമായി 2250 രൂപ വരെ ചിലവ് ആവുന്നുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചിലവുകൾ കുറയ്ക്കാൻ പറ്റും. അതായത്, കടകളിൽ നിന്നും വാങ്ങാതെ റേഷൻ കടകളിൽ വില കുറഞ്ഞു കിട്ടുന്ന ഗോതമ്പ്, തവിട്, അരി എന്നിവയൊക്കെ കോഴിക്ക് ആഹാരമായി നൽകുക. ഈ രീതിയിൽ കോഴികൾക്ക് തൂക്കം കൂടുകയും ലാഭം ഉണ്ടാവുകയും ചെയ്യും. അത് പോലെ തന്നെ നാടൻ പൂവൻ കോഴികളെ കൊടുത്താൽ തന്നെ 600 രൂപയോളം വില കിട്ടാവുന്നതാണ്. അതിനാൽ പിട കോഴികളെ മാത്രം വളർത്താതെ പൂവൻ കോഴികളെ കൂടി വളർത്തിയാൽ ആർക്കും ഒരു വർഷത്തിൽ 30,000 രൂപയിൽ കൂടുതൽ വരുമാനം ഉണ്ടാക്കാവുന്നതാണ്.
