നമുക്ക് അറിയാം ഈ കോവിഡ് പശ്ചാത്തലത്തിൽ എല്ലാവരും തന്നെ വളരെ അധികം സാമ്പത്തിക ബുദ്ധിമുട്ടിലാണ്.തൊഴിൽ രഹിതരായവരും അത് പോലെ മറ്റു വരുമാന മാർഗങ്ങൾ ഉപയോഗിച്ചു നിത്യച്ചിലവ് നടത്തിപ്പോന്നവരും വളരെ അധികം ബുദ്ധിമുട്ട് അനുഭവിച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് കേരള സർക്കാരിന്റെ ഒരു ലക്ഷം രൂപ സഹായ പദ്ധതിയുടെ ആവശ്യകത ഏറുന്നത്. പാവപ്പെട്ടവർക്ക് ഒരു കൈത്താങ്ങ് എന്നോണം ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിൽ എൺപത് ശതമാനം തുക നിങ്ങൾ അടച്ചാൽ ബാക്കി വരുന്ന ഇരുപത് ശതമാനം തുക ഗവണ്മെന്റ് വഹിക്കുന്നതാണ്.
സംസ്ഥാന സർക്കാർ വിവിധ ബാങ്കുകളുടെ സഹായത്തോടു കൂടി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചു വഴി നടത്തുന്ന ഒരു പദ്ധതിയാണിത്. ഈ പദ്ധതിപ്രകാരം 21 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമായ ആളുകൾക്ക് ലോണിനായി അപേക്ഷിക്കാവുന്നതാണ്. എന്തെങ്കിലും ഒരു പദ്ധതി തുടങ്ങാൻ ആഗ്രഹിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നവർക്ക് ഈടില്ലാതെ സർക്കാർ തുക നൽകി സഹായിക്കുന്നു. ഇതിന് വേണ്ടി ആകെയുള്ള ഒരു മാനദണ്ഡം എന്ന് പറയുന്നത്,നിങ്ങൾ എംപ്ലോയ്‌മെന്റിൽ നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിരിക്കണം എന്നുള്ളത് മാത്രമാണ്. പക്ഷെ ഈ തുക നിങ്ങൾക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ജ് വഴി നേരിട്ട് അല്ല ലഭിക്കുന്നത്.
നിങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതി ഉയർച്ചയിലേക്ക് പോകും എന്ന് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചു അധികൃതർക്ക് തോന്നിയാൽ ഇത് ബന്ധപ്പെട്ട ബാങ്കുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. അതിനു ശേഷം ഇന്റെർവ്യുക്കും ബന്ധപ്പെട്ട തിരഞ്ഞെടുപ്പുകൾക്ക് ശേഷവും തുക നേരിട്ട് ബാങ്കിലേക്കാണ് വന്നു ചേരുന്നത്. നിങ്ങൾക്ക് വന്നു ചേരുന്ന തുകയുടെ 80 ശതമാനം മാത്രം നിങ്ങൾ അടച്ചാൽ മതിയാകും.ബാക്കിവരുന്ന 20 ശതമാനം സംസ്ഥാന സർക്കാർ നിങ്ങൾക്ക് വേണ്ടി വഹിക്കുന്നതായിരിക്കും. ഈ കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് വളരെ അധികം സഹായകമാകുന്ന ഒരു പദ്ധതിയാണിത്.” കെസ്‌റു ” എന്നാണ് ഈ പദ്ധതിയുടെ പേര്.
ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനായി നേരിയ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പോവേണ്ടതാണ്. ബിരുദ ധാരികൾ ആയ വനിതകൾക്ക് ഈ പദ്ധതിയിൽ മുൻഗണന ഉണ്ട്. അതെ പോലെ ഈ ലോണിന് അപേക്ഷിക്കാൻ നിങ്ങളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറയണം എന്ന ഒരു നിബന്ധന കൂടിയുണ്ട്. ഇത് സംബന്ധിച്ച വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റു നിങ്ങൾ ഹാജരാഹാജരാക്കേണ്ടതുമാണ്. കൂടാതെ എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്‌ത കാർഡും നിങ്ങൾ ഹാജരാക്കേണ്ടതുണ്ട്.
https://www.youtube.com/watch?v=4zEiOfJC2t
