ഇന്നത്തെ കാലത്തു കാനഡയിലേക്ക് ഒരു വിസ നേടി ജോലി നേടി ഫാമിലിയോട് കൂടി സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കാത്തവർ ആയി ഒരു പക്ഷെ ആരും തന്നെ കാണില്ല.അത്രയ്ക്കും മികച്ച പഠന സൗകര്യങ്ങളും,സാലറിയും ജീവിത സാഹചര്യങ്ങളും ഒരുക്കിത്തരുന്ന രാജ്യമാണ് കാനഡ. പലർക്കും പണം ചിലവാക്കിയാൽ പോലും കാനഡയിലേക്ക് വിസ നേടി അതിൽ പിന്നെ പി.ആർ നേടി മൈഗ്രേറ്റ് ചെയ്യുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. സാമ്പത്തികമായും രാഷ്ട്രീയമായും വളരെ മികവിൽ നിൽക്കുന്ന ഒരു രാജ്യമാണ് കാനഡ .അത് കൊണ്ട് തന്നെ കാനഡ വിസ തട്ടിപ്പിന് ഒക്കെ ഇരയാകുന്നവരുടെ എണ്ണവും കുറച്ചല്ല.
നല്ല വിദ്യാഭ്യാസ ഗുണമേന്മയും അത് പോലെ വർക്ക് സ്കിൽ അത് പോലെ എക്സ്പീരിയൻസും ഉള്ള ,ആ രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടി അവയൊക്കെ വിനിയോഗിക്കുന്ന ആളുകളെയാണ് രാജ്യത്തിന് ആവശ്യം.ടൂറിസ്റ്റു വിസയ്ക്ക് പുറമെ സ്ടുടെന്റ്റ് വിസ ,മൈഗ്രെഷൻ അഥവാ പി.ആർ നേടി പോവുക , വർക്ക് വിസ ഇവയോഗക്കെയാണ് കാനഡയിലേക്ക് ചേക്കേറുവാനുള്ള വഴികൾ. ഇവയ്ക്കൊക്കെ അതിന്റേതായ പോരായ്മകളും അത് പോലെ കുറച്ചു അധികം ബുദ്ധിമുട്ടുകളും തന്നെ നേരിടേണ്ടി വന്നേക്കാം.
എന്നിരുന്നാൽ തന്നെയും വിസ കിട്ടാൻ വളരെ അധികം ബുദ്ധമുട്ട് നേരിടേണ്ടി വന്നേക്കാം. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് LMIA യുടെ പ്രസക്തി.
LABOUR MARKET IMPACT ASSESSMENT എന്നാണ് LMIA യുടെ പൂർണ രൂപം. മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്ക് ആളെ എടുക്കുവാൻ ഒരു എംപ്ലോയർക്ക് കാനഡ ഗവണ്മെന്റ് നൽകുന്ന അനുമതി ഡോക്യുമെന്റ് ആണ് LMIA . ഈ ആംഎംപ്ലോയർ ആപ്പ്ളിക്കന്റിന്റെ സി.വി പരിശോധിച് ഇന്റർവ്യൂ നടത്തി എലിജിബിള് ആണെങ്കിൽ ഈ ആപ്പ്ളിക്കന്റ്‌സിന്റെ പേരിൽ LMIA ഇഷ്യു ചെയ്യും. ഈ പ്രക്രിയയുടെ പേരാണ് നേമിങ് LMIA . ആരുടെ പേരിലാണോ LMIA പുറപ്പെടുവിച്ചത് ,അവർക്ക് മാത്രമേ കാനഡയിലേക്ക് പോകുവാൻ അനുവാദമുള്ളൂ. LMIA പ്രധാനമായും രണ്ടു വിധത്തിലുണ്ട്.
ഒന്ന് ഓപ്പൺ LMIA യും ,മറ്റൊന്ന് ക്ലോസ്‌ഡ് LMIA യും.ഓപ്പൺ LMIA ആണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ എംപ്ലോയറെ മാറ്റുവാനായിട്ട് സാധിക്കുന്നതാണ്. ക്ലോസ്‌ഡ് LMIA ആണെങ്കിൽ നിങ്ങളുടെ എംപ്ലോയറുടെ കൂടെ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്‌തിരിക്കണം.തുടർന്ന് അവർക്ക് പി ആർ ആയതിന് ശേഷം നിങ്ങൾക്ക് ഫാമിലി ആയി മൈഗ്രേറ്റ് ചെയ്യാം. LMIA നേടിയടുക്കാൻ കാനഡ ഗവണ്മെന്റ് കുറച്ചു മാനദണ്ഡങ്ങൾ വെച്ചിട്ടുണ്ട്. മെഡിക്കൽ അല്ലെങ്കിൽ ഹെൽത് സർട്ടിഫിക്കറ്റ് നേടുകയും അതെ പോലെ ബയോ മെട്രിക്ക് ഡീറ്റയിൽസ് നൽകുകയും വേണം.
