ഐ എയർപോർട്ട് സർവീസ് ലിമിറ്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കസ്റ്റമർ ഏജന്റ് & പാരാ മെഡിക്കൽ ഏജൻറ് കം ക്യാബിൻ സർവീസ് എന്നീ തസ്തികകളിലായി 16 ഒഴിവുകൾ ഉണ്ട്. ചെന്നൈ, കൊൽക്കത്ത,ഡെറാഡൂൺ, ജഗ്ദൽപൂർ തുടങ്ങിയ സ്ഥലങ്ങളിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപ്ലിക്കേഷൻ ഒക്ടോബർ 2 ന് മുൻപായി സമർപ്പിക്കാം.
പാരാ മെഡിക്കൽ ഏജന്റ് കം ക്യാബിൻ സർവീസ് ഏജന്റ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിയിൽ നിന്നും ബിരുദവും കൂടാതെ നഴ്സിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബി എസ് സി നഴ്സിംഗ് ഉള്ളവർക്കാണ് യോഗ്യത. 21300/- രൂപയാണ് ശമ്പളം.കസ്റ്റമർ ഏജന്റ് തസ്തികയിൽ ഡിഗ്രീ ഉള്ളവർക്ക് അപേക്ഷിക്കാം.6 ഒഴിവുകളാണ് ഉള്ളത്. 16530/ രൂപയാണ് ശമ്പളം.
ഒഫീഷ്യൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്ക് hrhq.aiasl@airindia.in എന്ന വിലാസത്തിൽ ഓൺലൈൻ അപ്ലിക്കേഷൻ മുൻപായി 02/10/2020 സമർപ്പിക്കാം. അപ്ലിക്കേഷൻ ഒപ്പം പാസ്പോര്ട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റ് കോപ്പി, തുടങ്ങിയ രേഖകൾ സമർപ്പിക്കുക. ഷോർട്ലിസ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ ഇന്റർവ്യൂ അല്ലെങ്കിൽ സ്ക്രീനിങ് വഴി തിരഞ്ഞെടുക്കും.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം ( Application form) | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
