കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് സാമ്പത്തിക സഹായം

കുടുംബശ്രീ അംഗങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായ ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ ഒരു പദ്ധതിയെ പറ്റി അധികം ആർക്കും അറിയില്ല. അത് കൊണ്ട് തന്നെ മനസ്സിലാക്കിയ ശേഷം മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കൾക്ക് പ്രതിവർഷം 1200 രൂപ ലഭിക്കുന്നത് ഒരു പദ്ധതിയെ കുറിച്ചറിയാം.

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ലൈഫ് ഇൻഷുറൻസ് കോഓപറേഷൻ ഓഫ് ഇന്ത്യയും കുടുംബശ്രീ മിഷനും ചേർന്ന നടപ്പാക്കുന്ന ഒരു സ്ത്രീ സുരക്ഷ ഇൻഷുറൻസ് പദ്ധതിയാണ് ഇത്. 2014 ൾ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണിത്. പക്ഷെ കേരളത്തിൽ ഈ സ്ത്രീ സുരക്ഷ ബീമാ യോജന എന്ന പദ്ധതി അധികം ആർക്കും അറിയില്ല. നിങ്ങളുടെ കുടുംബശ്രീ CDS ന്റെ ബീമാ മിത്ര സമതി വഴിയാണ് നിങ്ങൾക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത്.

അംഗമാകുന്നവരുടെ 2 പെൺമക്കൾക്ക് വരെ പ്രതിവർഷം 1200 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. 18-75 വയസ്സിനിടയിലുള്ള കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം. 342 രൂപയാണ് അടയ്‌ക്കേണ്ടത്, ഇതിൽ പകുതി തുക കേന്ദ്ര സർക്കാർ കൊടുക്കുന്നതായിരിക്കും. ജീവൻ ജ്യോതി ഭീമ യോജനയും പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply