കന്നുകാലി വളർത്തൽ, സർക്കാർ പദ്ധതി വഴി ധനസഹായം

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടു നേരിടുന്ന നാട്ടിലുള്ളവരും വിദേശത്ത് നിന്നും നാട്ടിലെത്തിയവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കന്നുകാലി വളർത്തൽ മേഖലയിൽ സർക്കാർ തരുന്ന ആനുകൂല്യങ്ങളും അതുമായി ബന്ധപ്പെട്ട പദ്ധതികളുമാണ് ഇവിടെ വിവരിക്കുന്നത്.

സർക്കാർ പദ്ധതി വഴി ക്ഷീര വികസന മേഖലയിൽ ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സങ്കര ഇനം പശുവിനെ വാങ്ങാൻ 33000 രൂപ വരെ ലഭിക്കും. ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നത് സംരംഭകനും, വനിതകൾക്കും, പിന്നോക്ക വിഭാഗക്കാർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത. താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപ്ലിക്കേഷൻ ഫോം ബ്ലോക്ക് ക്ഷീര വികസന ഓഫീസിൽ നൽകുക. ഇത് കൂടാതെ തനത് ഇനം പശുവിനെ വാങ്ങാനുള്ള പദ്ധതിയും ഇതിനോടൊപ്പം സാധിക്കുന്നത്.

തൊഴുത്ത് പുതുതായി നിർമിക്കുന്നതിനും നിലവിലെ തൊഴുത്ത് പൂർണമായും നശിച്ചു പോയവർക്കും അപേക്ഷിക്കാവുന്ന പദ്ധതിയാണ് മറ്റൊന്ന്. അപേക്ഷകന് 50000 രൂപ വരെ കാലിത്തൊഴുത്ത് നിർമാണത്തിന് ലഭിക്കുന്നതായിരിക്കും.മറ്റൊരു പദ്ധതിയാണ് 25000 രൂപ ധനസഹായം, കറവ യന്ത്രം വാങ്ങാനായിട്ട്.ഇത് ലഭിക്കുന്ന 5 അല്ലെങ്കിൽ അതിൽ കൂടുതൽ പശുക്കളെ വളർത്തുന്ന ക്ഷീര കർഷകർക്കാണ്. നിലവിലുള്ള ഡയറിഫാം വിപുലീകരിക്കുന്നതിനായി അകെ ചിലവ് വരുന്നതിന്റെ 50% ലഭിക്കും.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കണ്ടു മനസ്സിലാക്കുക.

Leave a Reply