ഒരു ലക്ഷം രൂപയിൽ തുടങ്ങാവുന്ന ലാഭമേറിയ ബിസിനസ്സ്

സാധാരണക്കാർക്ക് ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒരു നല്ല സംരംഭത്തെ പരിചയപ്പെടാം. പ്രവാസ ലോകത്ത് നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് വരുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇവിടെ പരിചയപ്പെടുത്തുന്ന സംഭവം അഗ്രികൾച്ചറൽ ഫാർമിംഗ് ആൻഡ് ഗാർഡനിങ് ആണ്. നമ്മുടെ നാട്ടിൽ വീട്ടിൽ ഗാർഡനിങ് ഒക്കെ ചെയ്യുന്ന ധാരാളം ആളുകളുണ്ട്, കൂടാതെ വാഴ കൃഷി പോലത്തെ ഫാർമിംഗ് ഒരുപാട് ഉള്ളത് കൊണ്ട തന്നെ വിവിധ തരം വാഴ വിത്തുകൾ, വളം ഒക്കെ ഇതിൽ ഉൾപ്പെടുത്തി എങ്ങനെ ചെയ്യാം എന്ന് നോക്കാം.

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ടൗണിന് അടുത്തുള്ളതാകാൻ ശ്രദ്ധിക്കുക. കൂടാതെ വെള്ളം ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥലമായിരിക്കണം, കാരണം ചെടികൾക്കും വിത്തിനും വളർച്ചയ്ക്ക് വെള്ളം ധാരാളം ആവശ്യമുണ്ട്. ചെടികളും വിത്തുകളും വളങ്ങളും ഒക്കെ വളരെ വിലകുറച്ച് കിട്ടുന്ന സ്ഥലത്ത് നിന്നാകണം വാങ്ങേണ്ടത്. ( വാങ്ങാൻ ഉള്ള സ്ഥലം: തൃശൂർ മണ്ണുത്തി, 9846508515 )

ആവശ്യമായ സ്ഥലം വാടകയ്ക്ക്, ഷെഡ്, ലൈസൻസ് എടുക്കാനും മറ്റും, അങ്ങനെ മൊത്തത്തിൽ ഏകദേശം ഒന്നര ലക്ഷം രൂപയാണ് മുതൽ മുടക്ക്. വിത്തുകൾക്കും 100% , ചെടികൾക്കും വളങ്ങൾക്കും 50% വരെയും ലാഭം നേടാനാകും. കൂടുതൽ സംശയങ്ങൾക്കും മറ്റും താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply