ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക, ഇതൊക്കെ ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ‘ടീ പൗഡർ അല്ലെങ്കിൽ ചായ പൊടി’ ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.
എന്തുകൊണ്ട് ഫുഡുമായി ബന്ധമുള്ള ബിസിനസ്സ് ചെയ്യാൻ എളുപ്പമെന്നറിയാമോ? എന്തെന്ന് വെച്ചാൽ ഫുഡുമായി ബന്ധമുള്ള ബിസിനസ്സുകൾക്ക് മുതൽമുടക്ക് കുറവായിരിക്കും, അത് പോലെ തന്നെ ഇൻഫ്രാസ്ട്രക്ചറും ബിസിനസ്സ് ചെയ്യാനുള്ള ഫോർമാലിറ്റികളും താരതമ്യേന കുറവായിരിക്കും. ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത് ചായ പൊടി നിർമിക്കുന്ന ഒരു കമ്പനിയെ ആണ് – Team A B. ഈ കമ്പനി നിർമിച്ചു തരുന്ന ചായ പൊടി നിങ്ങൾക്ക് റീ-പായ്ക്ക് ചെയ്തു വിൽക്കാം, അതും തുച്ഛമായ നിങ്ങൾ ആഗ്രഹിക്കുന്ന മുതൽമുടക്കിൽ.
ഇങ്ങനെ റീ-പായ്ക്ക് ബിസിനസ്സ് ചെയ്യുമ്പോൾ മറ്റ് ബിസിനസ്സുകളെ പോലെ ഒരു പ്രൊഡക്ടിന്റെയും നിർമാണ ചിലവുകൾ, അതായത് മെഷീനിന്റെ ചിലവുകൾ, ജോലിക്കാരുടെ ശമ്പളം, നിർമാണത്തിനുള്ള ലൈസൻസ്, എന്നിവയുടെ ചിലവുകൾ നമുക്ക് ഉണ്ടാവില്ല. എത്ര അളവിൽ നിങ്ങൾ ചായ പൊടി വാങ്ങുന്നു, അത് പായ്ക്ക് ചെയ്യാനുള്ള പായ്ക്കറ്റുകൾ എന്നിവയുടെ ചിലവുകൾ മാത്രമേ നിങ്ങൾക്ക് വഹിക്കേണ്ടതായുള്ളൂ. ഫുഡ് സേഫ്റ്റി ലൈസൻസ് കൂടെ കിട്ടുകയാണെങ്കിൽ ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് ഈ ബിസിനസ്സ് തുടങ്ങാവുന്നതാണ്.
ഉദാഹരണത്തിന്, നിങ്ങൾ എത്ര കിലോയാണോ Team A B യിൽ നിന്ന് വാങ്ങുന്നതെങ്കിൽ ആ കിലോയ്ക്കുള്ള പണം മാത്രം കൊടുത്താൽ മതിയാകും. മറ്റൊരു കാര്യത്തിനും നിങ്ങൾ പണം കൊടുക്കേണ്ടതില്ലാത്തതിനാൽ ഈ കമ്പനിയെ പ്രത്യേകം ശുപാർശ ചെയ്യുന്നു. പല അളവിലുള്ള പായ്ക്കറ്റുകളുടെ പ്രിന്റിങ് ചാർജ് അല്ലെങ്കിൽ ഹോൾസെയിലായി വാങ്ങുന്ന കവറുകളുടെയോ പണം മാത്രം അധികമായി വരുന്നതേയുള്ളൂ. അത് കൊണ്ട് തന്നെ ഒരു കടയുടെയോ ജോലിക്കാരന്റെയോ ആവശ്യമില്ലാത്തതിനാൽ ഒരു കിലോയിൽ നിന്ന് 60 – 90 രൂപ വരെ ലാഭം പ്രതീക്ഷിക്കാവുന്നതാണ്.
