ജൂലൈ മുതൽ നവംബർ വരെ ആനുകൂല്യങ്ങൾ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ഏറെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ജനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. വിവിധ പെൻഷനുകൾ, സൗജന്യ ഗ്യാസ്, സൗജന്യ റേഷൻ കിറ്റ്, നിരവധി ധനസഹായങ്ങൾ തുടങ്ങി ഒരുപാട് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. ഇപ്പോൾ സാധാരണ ജനങ്ങൾക്ക് ആശ്വാസം എന്ന രീതിയിൽ വിവിധ പദ്ധതികൾ 3 മാസം കൂടി നീട്ടിയിട്ടുണ്ട്. അത്തരത്തിലുള്ള വിവരങ്ങളും റേഷൻ കാർഡ് ഉള്ളവർ അറിഞ്ഞിരിക്കേണ്ട നിരവധി വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

ഇതിൽ പ്രധാനപ്പെട്ടാണ് സൗജന്യ ഗ്യാസ് സിലിണ്ടർ ആണ്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ദാരിദ്ര്യ രേഖയ്ക് താഴെയുള്ള സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അത് സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്.

മറ്റൊരു ആനുകൂല്യം നോക്കാം. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന എന്ന പദ്ധതി പ്രകാരം ലഭിച്ചിരുന്ന സൗജന്യ റേഷൻ നവംബര് വരെ നീട്ടിയിട്ടുണ്ട്. 1 അംഗത്തിന് 5 കിലോ അരിയും 1 കിലോ പയറും ലഭിക്കുന്നത്. നീല വെള്ള കാർഡുടമകൾക്ക് ഈ സൗജന്യ റേഷൻ ലഭിക്കുന്നതല്ല.

മറ്റൊരു പ്രധാന പെട്ട പദ്ധതി ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിയാണ്. ഈ പദ്ധതി പ്രകാരം നമ്മുക്ക് അർഹമായ റേഷൻ രാജ്യത്തെവിടെയുള്ള റേഷൻ കടയിൽ നിന്നും വാങ്ങാവുന്നതാണ്. ജോലിയുടെയും പഠനത്തിന്റെയു ഭാഗമായിട്ട് നാട്ടിൽ നിന്നും മാറി നിൽക്കുന്നവർക്ക് ഈ പദ്ധതി വലിയൊരു ആശ്വാസം തന്നെയായിരിക്കും.

Leave a Reply