പ്രധാൻമന്ത്രി വയാവന്ദന യോജന പദ്ധതിയിൽ അംഗമാകൂ.

സാധാരണക്കാരായ ഇന്ത്യൻ പൗരന്മാർ‌ക്ക് വിരമിക്കലിന് ശേഷം ഒരു വരുമാനം നേടാൻ‌ കഴിയുന്ന ഒരുപാട് നിക്ഷേപ രീതികളുണ്ട്. അത് പോലത്തെ ഒരു നിക്ഷേപ മാർഗമാണ് പ്രധാൻ മന്ത്രി വയാ വന്ദന യോജന. മുതിർന്ന പൗരന്മാർക്ക് 10 വർഷത്തെ പോളിസി കാലാവധി ഗ്യാരണ്ടീഡ് പലിശ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണിത് .2017 ജൂലൈയിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ പദ്ധതി ഔദ്യോഗികമായി നിലവിൽ വരുത്തിയത് .

പ്രധാൻ മന്ത്രി വയാ വന്ദന യോജന എന്ന പേരിലുള്ള ഈ പദ്ധതിയിൽ നിക്ഷേപം നടത്തിയ മുതിർന്ന പൗരന്മാർ അവരുടെ ആധാർ കാർഡ് നമ്പർ സമർപ്പിക്കുകയോ ആധാർ പ്രാമാണീകരണത്തിന് വിധേയമാക്കുകയോ ചെയ്യണമെന്ന് ധനമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. 15 ലക്ഷം രൂപയാണ് ഈ പദ്ധതിയനുസരിച്ച് പ്രധാൻ മന്ത്ര വയ വന്ദന യോജന പ്രകാരം മുതിർന്ന പൗരന്മാർക്ക് നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി പരിധി.

പെൻഷൻ തുക വിവരങ്ങൾ താഴെ പറയുന്നു. പോളിസി കാലാവധി 10 വർഷവും മിനിമം പെൻഷൻ പ്രതിമാസം 1,000 രൂപയും പാദത്തിൽ 3,000 രൂപയും അർദ്ധവാർഷികത്തിൽ 6,000 രൂപയും പ്രതിവർഷം 12,000 രൂപയുമാണ് ഈ പദ്ധതിയുടെവഴി ലഭ്യമാകുന്നത് . പി‌എം‌വി‌വൈയിൽ പരമാവധി പെൻഷൻ പ്രതിമാസം 10,000 രൂപ, പാദാടിസ്ഥാനത്തിൽ 30,000 രൂപയും, അർദ്ധവാർഷികത്തിൽ 60,000 രൂപയും, പ്രതിവർഷം 1,20,000 രൂപയുമാണ്. അതായത്, ഈ പദ്ധതിയിൽ 10,000 രൂപ പെൻഷൻ നേടാനായി പ്രതിമാസം 15 ലക്ഷം രൂപ വരെ നിക്ഷേപ്പിക്കണം.

പെൻഷൻ നൽകുന്നത് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) അല്ലെങ്കിൽ ആധാർ വഴിയുള്ള പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) വഴി പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിലായിരിക്കും . പെൻഷന്റെ ആദ്യ ഗഡു ലഭിക്കുന്നത് പെൻഷൻ പേയ്മെന്റിന്റെ രീതിയെ ആശ്രയിച്ച് 1 വർഷം, 6 മാസം, 3 മാസം അല്ലെങ്കിൽ 1 മാസം കഴിഞ്ഞായിരിക്കും, അതായത് വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ അല്ലെങ്കിൽ പ്രതിമാസ അങ്ങനെ യഥാക്രമം അടിസ്ഥാനത്തിൽ.

വായ്പ എങ്ങനെ എടുക്കാം എന്ന് നോക്കു .ഈ പദ്ധതിയുടെ ഭാഗമായി മൂന്ന് പോളിസി വർഷങ്ങൾ പൂർത്തിയാക്കിയ ശേഷം പോളിസിയിൽ ചേർന്നിട്ടുള്ള വ്യക്തിക്ക് വായ്പാ സൗകര്യം ലഭ്യമാണ്. അനുവദിച്ചിട്ടുള്ള പരമാവധി വായ്പ നിക്ഷേപ തുകയുടെ 75 ശതമാനമായിരിക്കും.ആനുകാലിക ഇടവേളകളിൽ വായ്പ തുകയ്ക്ക് ഈടാക്കേണ്ട പലിശ നിരക്ക് നിർണ്ണയിക്കപ്പെടും.

Leave a Reply