സ്വർണ്ണ ധനസമ്പാദന പദ്ധതി എന്താണെന്നും എന്തിനാണെന്നും നോക്കാം.ഇത് ഒരു സ്വർണ്ണ സമ്പാദ്യ അക്കൌണ്ട് പോലെയാണ്. സാധാരണയായി നിങ്ങളുടെ സ്വർണം വീട്ടിൽ സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഫീസ് നൽകി ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിനുപകരം, നിങ്ങളുടെ സ്വർണ്ണം അത് ഏത് രൂപത്തിലാണെങ്കിലും ഒരു സ്വർണ്ണ ധനസമ്പാദന പദ്ധതി അക്കൌണ്ടിൽ സൂക്ഷിക്കുകയും സ്വർണത്തിന്റെ വില ഉയരുന്നതിനനുസരിച്ച് കൂടുതൽ പലിശ നേടുകയും ചെയ്യാനാകുന്ന നിക്ഷേപ പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി.
താരതമ്യേന പുതിയ പദ്ധതിയാണ് സ്വർണ്ണ ധനസമ്പാദന പദ്ധതി. 2015-16 ൽ കാലയളവിൽ കേന്ദ്ര സർക്കാർ ആണ് ഈ പദ്ധതി അവതരിപ്പിച്ചത്. നമ്മുടെ വീടുകളിൽ ഉള്ള സ്വർണ്ണത്തെ ഒരേസമയം സംരക്ഷിക്കുകയും ഉൽപാദനപരമായ ഉപയോഗത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഭ്യന്തര ആവശ്യം കുറച്ചുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ സ്വർണ്ണ ഇറക്കുമതി കുറയ്ക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ മറ്റൊരു ലക്ഷ്യം. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ,ആദ്യത്തേത് ചൈനയും.
നമ്മുടെയെല്ലാം ഒരു പൊതു പ്രവണത നമ്മുടെ കൈവശമുള്ള സ്വർണാഭരങ്ങളും മറ്റു സ്വർണങ്ങളുമെല്ലാം സുരക്ഷിതമാക്കാൻ ലോക്കറിൽ സൂക്ഷിക്കുകയും ഏതെങ്കിലും ചടങ്ങുകൾ ആകുമ്പോൾ ആവശ്യമുള്ള ആഭരണങ്ങൾ പുറത്തെടുക്ക എന്നതാണ്.എന്നിരുന്നാലും, ലോക്കറിൽ സൂക്ഷിക്കുന്നതിന് ബാക്കിൽ ഒരു വാർഷിക ഫീസ് നൽകണം. അങ്ങനെ നോക്കുകയാണെങ്കിൽ നമുക്ക് പറയാൻ കഴിയും നിങ്ങളുടെ സ്വർണം സുരക്ഷിതമായി സൂക്ഷിക്കാൻ മാത്രമാണ് നിങ്ങൾ യഥാർത്ഥത്തിൽ പണം ചെലവഴിക്കുന്നത്. എന്നാൽ സ്വർണ്ണ ധനസമ്പാദന പദ്ധതി വഴി നിങ്ങൾക്ക് കിട്ടുന്നത് ഒരുപാട് നേട്ടങ്ങളാണ് അതായത്,നിങ്ങളുടെ സ്വർണ്ണത്തിന് സംഭരണം മാത്രമല്ല, കാലാവധിയ്ക്ക് അനുസരിച്ച് നിക്ഷേപിക്കുന്ന സ്വർണത്തിന് നിങ്ങൾക്ക് പണം ഇങ്ങോട്ട് ലഭിക്കും.
ഈ പദ്ധതിയുടെ മറ്റൊരു ഗുണം എന്തെന്നാൽ ഏത് തരത്തിലുള്ള സ്വർണ്ണവും നിക്ഷേപിക്കാം. അതായത് സ്വർണ്ണക്കട്ടകളോ നാണയങ്ങളോ ആഭരണങ്ങളോ അങ്ങനെ നിങ്ങളുടെ കയ്യിലുള്ള ഏത് താരം സ്വർണവും നിക്ഷേപിക്കാം. പക്ഷെ ഒന്ന് ശ്രദ്ധിക്കുക,രത്‌നക്കല്ലുകൾ പതിച്ച സ്വർണ്ണാഭരണങ്ങൾ ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയില്ല. നിക്ഷേപത്തിന്റെ അളവിലും പരമാവധി പരിധിയില്ല,അത് കൊണ്ട് തന്നെ കയ്യിൽ എത്ര ഉണ്ടോ,അത്രയും നിക്ഷേപിക്കാം. പക്ഷെ ഏറ്റവും കുറഞ്ഞ നിക്ഷേപം 30 ഗ്രാം ആണ്. സ്വർണ്ണ ധനസമ്പാദന പദ്ധതിയിൽ 3 ടേം ഡിപ്പോസിറ്റ് പ്ലാനുകളാണ് ലഭിക്കുന്നത് അതി ഒന്ന് ഹ്രസ്വകാലം അതായത് 1 മുതൽ 3 വർഷം വരെ രണ്ടാമത്തേത് ഇടത്തരം,അത് 5 മുതൽ 7 വർഷം വരെയും മൂന്നാമത്തെ ദീർഘകാലം അത് 12 മുതൽ 15 വർഷം വരെയുമാണ്.
ഈ പദ്ധതിയിൽ ജനങ്ങൾ നിക്ഷേപിക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധി വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി രാജ്യത്തുടനീളം 330 കളക്ഷൻ, പ്യൂരിറ്റി ടെസ്റ്റിംഗ് സെന്ററുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട് .നിങ്ങൾ അടുത്തുള്ള ബാങ്കിൽ ഒരു സ്വർണ്ണ ധനസമ്പാദന പദ്ധതി അക്കൗണ്ട് തുറന്നുകഴിഞ്ഞാൽ, നിങ്ങളുടെ നിക്ഷേപിക്കുന്ന സ്വർണം അടുത്തുള്ള സർക്കാർ അംഗീകാരമുള്ള ശേഖരണ കേന്ദ്രത്തിൽ കൊണ്ടുപോയി പരിശോധിക്കണം ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ നിക്ഷേപിക്കാനാകു. നിങ്ങളുടെ സ്വർണ്ണ തോക്കത്തിന്റെ അളവിന് ഒരു രസീത് നൽകും. അത് ബാങ്കിൽ നൽകിയാൽ സ്കീം സർട്ടിഫിക്കറ്റ് വാങ്ങി ഈ പദ്ധതിയിൽ ചേരാം.
