നിരവധി പദ്ധതികളാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി രൂപീകരിച്ചത്. അത്തരത്തിൽ നെൽകർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതിയുടെ വിവരങ്ങൾ നോക്കാം. നെൽകൃഷിക്ക് വേണ്ടിയുള്ള വയലുകൾ ഉള്ള ഉടമകൾക്ക് സർക്കാർ റോയൽറ്റി നൽകുന്നുണ്ട്. ഇതിനായി സെപ്റ്റംബർ 12,2020 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി, ഇത് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതാണ്.
40 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയാണ്. നിലവിൽ സംസ്ഥാനത്തെ നെൽകൃഷി 2.05 ഹെക്ടറിലാണ്. കഴിഞ്ഞ ബഡ്ജറ്റിൽ നൈൽ കൃഷി നടത്തുന്നവർക്ക് 118.24 കൂടി രൂപ വകയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.
www.aims.kerala.gov in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി നിങ്ങൾക്കോ അക്ഷയ കേന്ദ്രങ്ങളിൽ പോയിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ കരം അടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ മുൻപിലത്തെ പേജ്, ക്യാൻസൽ ആക്കിയ ചെക്ക് ലീഫ് എന്നിവയാണ്. തരിശ് ഭൂമിയാക്കിയാൽ റോയൽറ്റി ലഭിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക
