കർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതി

നിരവധി പദ്ധതികളാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകർക്ക് വേണ്ടി രൂപീകരിച്ചത്. അത്തരത്തിൽ നെൽകർഷകർക്ക് കേരള സർക്കാരിൻറ ധനസഹായ പദ്ധതിയുടെ വിവരങ്ങൾ നോക്കാം. നെൽകൃഷിക്ക് വേണ്ടിയുള്ള വയലുകൾ ഉള്ള ഉടമകൾക്ക് സർക്കാർ റോയൽറ്റി നൽകുന്നുണ്ട്. ഇതിനായി സെപ്റ്റംബർ 12,2020 മുതൽ അപേക്ഷകൾ സമർപ്പിക്കാം. ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി, ഇത് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നതാണ്. 40 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവയെ അടിസ്ഥാനമാക്കിയാണ്. … Read more