കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായം ആയി 5000 രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തുന്നതാണ്. അപേക്ഷ വെച്ചവർക്ക് ഈ സഹായം ഉടൻ തന്നെ ലഭ്യമാകുന്നതാണ്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന കുടിശിക പെൻഷൻ ഏകദേശം 8500 രൂപയോളം ഇതിനോടകം സാധാരക്കാരിലേക്ക് എത്തി കഴിഞ്ഞു. ഇപ്പോൾ വിതരണം ചെയ്യുന്ന ധനസഹായം ആണ് 5000 രൂപ. 1000 രൂപ മുതൽ 10,000 രൂപ വരെയാണ് നോർക്ക ധനസഹായം ലഭിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നത് പ്രവാസികൾക്കാണ്.
രേഖകൾ സമർപ്പിക്കാൻ കഴയാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. www.norkaroots.org എന്ന വെബ്സൈറ്റ് വഴി കോവിഡ് സപ്പോർട്ട് എന്ന ഓപ്‌ഷനിൽ തിരുത്തൽ വരുത്തുക എന്നത് ക്ലിക്ക് ചെയ്ത് അനുബന്ധ രേഖകൾ സമർപ്പിക്കുക.. ഏകദേശം 1,70,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്, ഇതിൽ ആദ്യഘട്ടമായി 30,000 പേർക്കാണ് ഈ സഹായം ലഭിക്കുന്നത്. ഈ തുക എത്തുന്നത് അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. പ്രവാസി ക്ഷേമനിധിയിൽ അംഗത്വമുള്ളവർക്ക് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേ 1000 രൂപ കൂടി ധനസഹായമായി ലഭിക്കുന്നതാണ്.
ഈ വർഷം ജനുവരി ഒന്നിന് ശേഷം നാട്ടിൽ എത്തിയ പ്രവാസികൾക്കും, കോവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായവർക്കാണ് ഈ സേവനം ലഭിക്കുന്നത്. കൂടാതെ തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിൽ നിൽക്കുന്നവർക്കാണ് നോർക്ക വഴിയുള്ള ഈ ധനസഹായം ലഭിക്കുന്നത്. അപേക്ഷ വെച്ചവർക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിൽ എൻ.ആർ.ഒ, സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് വഴിയും സഹായധനം ലഭിക്കും. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.
