സെൻട്രൽ സിൽക്ക് ബോർഡിന്റെ പുതിയ വിജ്ഞാപനം. വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. സയന്റിസ്റ്-സി, സയന്റിസ്റ്-ബി, സയന്റിസ്റ് ബി (CSTRI), അസിസ്റ്റന്റ് ടെക്നിക്കൽ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി ജൂലൈ 17 മുൻപായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് ലഭിക്കാനും തുടർന്ന് വായിക്കുക.
സയന്റിസ്റ് സി തസ്തികയിൽ 3 ഒഴിവുകളുണ്ട്. 67,700 രൂപ മുതൽ 2,08,700 രൂപ വരെയാണ് ശമ്പളം. 40 വയസ്സ് വരെയാണ് പ്രായപരിധി. സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ അഗ്രിക്കൾച്ചർ സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി, കൂടാതെ 4 വർഷത്തെ പ്രവർത്തി പരിചയവുമാണ് ആവശ്യമായ യോഗ്യത. സയന്റിസ്റ് ബി തസ്തികയിൽ സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ അഗ്രിക്കൾച്ചർ സയൻസിൽ മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം.35 വയസ്സ് വരെയാണ് പ്രായപരിധി.
സയന്റിസ്റ് ബി ( CSTRI ) തസ്തികയിൽ 15 ഒഴിവുകളുണ്ട്. 56,100 രൂപ മുതൽ 1,77,500 രൂപ വരെയാണ് ശമ്പളം. ടെക്സ്ടൈൽ ടെക്നോളജിയിൽ ബാച്‌ലർ ഓഫ് ടെക്നോളജി അല്ലെങ്കിൽ ബാച്‌ലർ ഓഫ് എഞ്ചിനീയറിംഗ് ആണ് ആവശ്യമായ യോഗ്യത. 35 വയസ്സാണ് പ്രായപരിധി. അസിസ്റ്റന്റ് ടെക്നിക്കൽ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് ശമ്പളം. 30 വയസ്സാണ് പ്രായപരിധി. II ക്ലാസ് ബാച്‌ലർ ഡിഗ്രിയിൽ 50% മാർക്കോടെ എന്റോമോളജി/ സൂളോജി / ബോട്ടണി/ അഗ്രിക്കൾച്ചർ/ കെമിസ്ട്രി വിഷയത്തിൽ പാസ്സാകണം.
യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17,2020 ആണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
