ഔഷധിയിൽ നിരവധി ഒഴിവുകൾ

ഔഷധിയിൽ 4 തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബോയ്‌ലർ ഓപ്പറേറ്റർ, മാസിയർ, മെഷീൻ ഓപ്പറേറ്റർ/ ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ് തുടങ്ങിയ തസ്തികകളിലാണ് അവസരം. യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും ഉൾപ്പടെ നോട്ടിഫിക്കേഷനിൽ കൊടുത്തിട്ടുള്ള വിലാസത്തിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

ബോയ്ലർ ഓപ്പറേറ്റർ തസ്തികയിൽ 2 ഒഴിവുകളാണുള്ളത്. ഫസ്റ് ക്ലാസ്/ സെക്കന്റ് ക്ലാസ് മാർക്കോടെ ബോയ്‌ലർ കോംപിറ്റൻസി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 20 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 12,000 രൂപയാണ് ശമ്പളം. മാസിയർ തസ്തികയിൽ 6 ഒഴിവുകളുണ്ട്. മാസിയർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത. DAME സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. 18 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 9,900 രൂപയാണ് ശമ്പളം.

മെഷീൻ ഓപ്പറേറ്റർ / ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ 300 ഒഴിവുകളാണ്. ITI / ITC / +2 ആണ് യോഗ്യത. 18 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 9,600 രൂപയാണ് ശമ്പളം. അപ്പ്രെന്റിസ് തസ്തികയിൽ 231 ഒഴിവുകളുണ്ട്. ഏഴാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷയ്‌ക്കും. 18 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 9,200 രൂപയാണ് ശമ്പളം.

യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും ജാതി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി അപേക്ഷയോടൊപ്പം ഔഷധി കുട്ടനെല്ലൂർ ഓഫീസിൽ എത്തിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15,.07.2020 ആണ്. അപേക്ഷയോടൊപ്പം ഫോൺ നമ്പർ കൂടി ചേർക്കുക.

Leave a Reply