തുണി കൊണ്ടുള്ള ക്യാരിബാഗ് സംരംഭം.

ഈ അടുത്തായി പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു നമ്മുടെ നാട്ടില്‍ നിരോധനം വന്നതോടെ സാധനം വാങ്ങാൻ കടകളില്‍ പോകുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക്‌ നിരോധനം ആയതോടെ തുണി കൊണ്ടുള്ള ക്യാരി ബാഗുകൾ നിർമാണത്തിന് പുതിയ സാധ്യതകൾ പകൂടി വരുന്നുണ്ട്. ഒരുപാട് കാലം പുനരുപയോഗിക്കാവുന്ന തുണികൊണ്ടുള്ള ക്യാരി ബാഗുകൾ നിർമിക്കുന്ന ബിസ്സിനെസ്സ് ഇപ്പോൾ നല്ലൊരു സ്വയംസംരംഭമാണ്. വലിയ മുതൽ മുടക്കൊന്നുമില്ലാതെ തുടങ്ങാൻ പറ്റിയ ബിസ്സിനെസ്സ് ആലോചിക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയാണ്. ഇതിനെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്നത് വായിച്ച് മനസ്സിലാക്കുക.

ഈ സംരംഭം കുറച്ചെങ്കിലും തയ്യൽ അറിയാവുന്ന ആർക്കും വളരെ എളുപ്പത്തിൽ തുടങ്ങാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തുണി ബാഗുകൾ ഉണ്ടാക്കി സാങ്കേതികപ്രശ്നങ്ങൾ ഒട്ടും തന്നെ ഇല്ലാതെ കച്ചവടം നടത്താം ലാഭം കണ്ടെത്താം. ആവശ്യത്തിന് അനുസരിച്ച് വേണമെങ്കിൽ പ്രിന്റ് ചെയ്തും സിബ് വച്ചും കൂടുതൽ ആകർഷകമാക്കി കച്ചവടം നടത്താം. തോൾസഞ്ചികളും ഈ രീതിയിൽ നിർമിച്ച് കച്ചവടം നടത്തുന്നവരുണ്ട്.പക്ഷെ കോറത്തുണിക്കു വിലക്കുറവായത് കൊണ്ട് തന്നെ ആവശ്യക്കാരും കൂടുതലുണ്ടാകും ആയതിനാൽ കച്ചവടം കൂടും.

ഇത് ഉണ്ടാക്കാനുള്ള കോറത്തുണി പൊതുവിപണിയിൽ നിന്നു വാങ്ങാൻ കിട്ടും. സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവർ അത് വാങ്ങി അളവും ഡിസൈനും നോക്കി അതിനനുസരിച്ച് മുറിച്ച് മെഷീനിൽ തയ്ച്ചെടുക്കുകയാണു വേണ്ടത്.  പിടിക്കാൻ വേണ്ടി ഒരു പിടി വള്ളി പോലെ ഭാഗവും തയ്ച്ചുചേർക്കണം. പിന്നെ നിങ്ങളുടെ ഇഷ്ടത്തിന് സിബ്ബോ ബട്ടണോ പിടിപ്പിച്ച് കൂടുതൽ നന്നാക്കാൻ സാധിക്കും . കടക്കാർക്ക് ആവശ്യമെങ്കിൽ അവർ തരുന്ന ഡിസൈൻ അനുസരിച്ച് സ്ക്രീൻ പ്രിന്റിങ് നടത്താനുള്ള സാധ്യതയുമുണ്ട്. കട്ടിങ് വേസ്റ്റും ഉപയോഗിച്ച കളഞ്ഞ തുണികളും കൊണ്ടു സഞ്ചിയുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. ഇതും നമ്മുക്ക് പരീക്ഷിച്ചേക്കാം.

സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, പലചരക്കു കടകൾ, ബേക്കറികൾ, സ്റ്റേഷനിക്കടകൾ, പച്ചക്കറിക്കടകൾ, ആരാധനാലയങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ തുടങ്ങി പല മേഖലകളിലും ഇത്തരം തുണി സഞ്ചികൾക്ക് കൂടുതൽ ആവശ്യം കൂടുന്നുണ്ട്. ഇത് പോലെ ഒരു ബിസ്സിനെസ്സ് തുടങ്ങാൻ വേണ്ടത് എന്തൊക്കെ എന്ന് നോക്കാം. വായിച്ച് മനസ്സിലാക്കിയ ശേഷം കൂട്ടുകാരിലേക്ക് ഷെയർ ചെയ്ത് എത്തിക്കുക.

ഈ നിർമാണ ബിസ്സിനെസ്സ് തുടങ്ങാൻ ആവശ്യമായ നിക്ഷേപ എന്തൊക്കെയെന്ന് നോക്കിയാലോ. 150 ചതുരശ്ര അടി ഉള്ള കെട്ടിടം, മെഷിനറികൾ, സ്റ്റിച്ചിങ് മെഷീഷൻ (രണ്ടെണ്ണം): 46,000 രൂപ വില വരുന്നത്, ഫർണിച്ചറുകളും കട്ട് ചെയ്യുന്നവയും 5,000രൂപയാകും.  ഇനി ആവർത്തന നിക്ഷേപങ്ങൾ ദിവസേന 70 മീറ്റർ കണക്കിൽ (20 രൂപ നിരക്കിൽ) 10 ദിവസത്തേക്കു സ്റ്റോക്ക് അവശ്യമുണ്ട്,ദിവസം 400 രൂപ നിരക്കിൽ രണ്ടു പേർക്കു കൂലി അങ്ങനെ ചിലവ് 8,000 രൂപ,സ്റ്റിച്ചിങ് സാമഗ്രികൾ 2,000 ചിലവ് വരുന്നത്, പലിശ, തേയ്മാനം, കയറ്റിറക്ക് മുതലായവ ചിലവ് വരുന്നത് 2,000 രൂപ അങ്ങനെ ആകെ ചിലവാക്കുന്നത് 26,000 രൂപ. ആകെ നിക്ഷേപ ചിലവ് വരുന്നത് 77,000 രൂപ.

Leave a Reply