സ്വയം തൊഴിൽ സംരംഭമായി തുടങ്ങാനാവുന്ന ചില ബിസിനെസ്സ് ഐഡിയകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.നമ്മുടെ നാട്ടിലൊക്കെ പണ്ട് കാലത്തു എല്ലാവര്ക്കും സുപരിചിതമായിട്ടുള്ള ഒരു സംരംഭമായിരുന്നു ഇത്. ഇപ്പോൾ ഇത് കുറച്ചു കാലഹരണപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും ആളുകൾക്ക് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്ന ഒരു പദ്ധതിയാണിത്. നമ്മുക്ക് അറിയാം നമ്മൾ എല്ലാവരുടെയും തന്നെ വീടുകൾ വൈധ്യുതീകരണം നടത്തിയിട്ടുള്ളതാണ്.അത് കൊണ്ട് തന്നെ വൈധ്യുതീകരണം നടത്തുമ്പോൾ തീർച്ചയായും സ്വിച്ച് ബോർഡുകൾ അത്യാവശ്യമാണ്.
പണ്ടുകാലത്തൊക്കെ ഹൈലം ഷീറ്റുകളും പ്ലൈഫുഡ് ഷീറ്റുകളും തുടങ്ങിയവയൊക്കെ കട്ട് ചെയ്തെടുത്താണ് സ്വിച്ചുകൾ ഉണ്ടാക്കിയെടുത്തത്. പക്ഷെ ഇന്നത്തെ കാലത്തു എല്ലാവരും തന്നെ മോഡുലാർ സ്വിച്ചിലേക്ക് മാറിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൈലം ഷീറ്റിന്റെ ഒക്കെ പ്രാധാന്യം കുറഞ്ഞു വന്നട്ടുണ്ട്. എങ്കിൽ കൂടിയും ഹൈലം ഷീറ്റിൽ നിശ്ചിത ആകൃതിയിൽ സ്വിച് ബോർഡുകൾ ഉണ്ടാക്കിക്കൊടുക്കുന്ന സംരംഭം സ്വയം തൊഴിൽ എന്ന നിലയിൽ ആരംഭിക്കാവുന്നതാണ്. ഇലക്ട്രിക്കൽ ഷോപ്പുകളിൽ ഒക്കെ തന്നെയും ഇതിന്റെ ലഭ്യത വളരെ കുറഞ്ഞു വന്നിട്ടുണ്ട്. കുറഞ്ഞ ബഡ്ജറ്റിൽ വീട് വെക്കുന്നവർക്കും അത് പോലെ ഫാക്ടറികൾ മറ്റു തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയവയിലൊക്കെ ഇന്നും ഹൈലം ഷീറ്റുകൾ തന്നെയാണ് ഉപയോഗിക്കുന്നത്.
അത് കൊണ്ട് തന്നെ ഇതിന്റെ ഡിമാൻഡും ഇന്നും ഉയർന്നു വരുന്നുണ്ട്. ഒരു ചെറിയ മെഷീൻ വാങ്ങി കൊണ്ട് നിങ്ങൾക്ക് തന്ന്നെ ഒരു ഉപ തൊഴിലായി ഹൈലം ബോർഡുകൾ ഉണ്ടാക്കി വില്കാവുന്നതാണ്. ഓർഡർ വരുന്ന മുറയ്ക്ക് അവർ ആവശ്യപ്പെടുന്ന മോഡലുകളിൽ നിങ്ങൾക്ക് ഉണ്ടാക്കിക്കൊടുക്കാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ അവ ഉണ്ടാക്കി ഇലെക്ട്രിക്കൽ ഷോപ്പുകളിൽ നിങ്ങൾക്ക് വിൽക്കാവുന്നതുമാണ്. അത് പോലെ കൺസ്ട്രക്ഷൻ ഫീൽഡിൽ വർക്ക് ചെയ്യുന്നവർക്കും ഇലക്ട്രിക്കൽ ഷോപ്പുകളിൽ വർക്ക് ചെയ്യുന്നവർക്കും അത് പോലെ വയറിങ് മേഖലയിൽ വർക്ക് ചെയ്യുന്നവർക്കും ഒക്കെ തന്നെ ഇത് ഒരു സൈഡ് ബിസിനെസ്സ് ആയി മുന്നോട്ട് കൊണ്ട് പോകാവുന്നതുമാണ്. അവർക്ക് ഒരു അധിക വരുമാനം ഇതിൽ നിന്നും നേടിയെടുക്കാൻ സാധിക്കും. ഇതിന്റെ മെഷീനുകൾ ഏകദേശം മുപ്പതിനായിരം രൂപ തൊട്ട് ലഭ്യമാകുന്നതാണ്.
