പെൺകുട്ടികൾക്ക് സ്കോളർഷിപ് അപേക്ഷിക്കാം

പെൺകുട്ടികൾക്ക് മാത്രമായിട്ടുള്ള ഒരു സ്‌കോളർഷിപ്പിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. എല്ലാവരും തന്നെ കേട്ടു പരിജയം ഉള്ള “മൗലാനാ ആസാദ് സ്‌കോളർഷിപ്പ് “എന്ന പദ്ധതിയാണിത്. വർഷം തോറും ഈ സ്കോളർഷിപ്പിലേക്ക് അപേക്ഷകൾ ക്ഷണിക്കാറുണ്ട്. അത് പോലെ ഒട്ടുമിക്ക വിദ്യാർത്ഥിനികളും ഇതിനായി അപേക്ഷിക്കാറുമുണ്ട്. ഒരു പരിധി വരെ കഴിഞ്ഞ വർഷം വരെയും വിദ്യാർഥിനികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒൻപതാം തരം തൊട്ട് പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥിനികൾക്ക് ഇതിലേക്കായി അപേക്ഷിക്കാവുന്നതാണ്.

അത് പോലെ ന്യുനപക്ഷ മതവിഭാഗത്തിൽ പെട്ട പെൺകുട്ടികളുമായിരിക്കണം. ഒക്ടോബർ 31 വരെ ഈ സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കാനായി സാധിക്കും. അത് പോലെ അപേക്ഷിക്കുന്ന പെൺകുട്ടികൾക്ക് അവർ അറ്റൻഡ് ചെയ്‌ത മുൻവർഷത്തെ ബോർഡ് എക്‌സാമിൽ 50 ശതമാനത്തിൽ കുറയാത്ത ഗ്രേഡ് ഉണ്ടായിരിക്കുകയും ചെയ്യണം. ഒരു കുടുമ്പത്തിലെ രണ്ടു പെൺകുട്ടികൾക്ക് വരെ ഈ സ്കോളര്ഷിപ്പിലേക്ക് അപേക്ഷിക്കാം. അപേക്ഷകയുടെ കുടുമ്പ വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ കൂടാൻ പാടില്ല എന്ന ഒരു മാനദണ്ഡവും ഉണ്ട് .

അത് പോലെ കേന്ദ്ര, സംസ്ഥാന സർക്കാറിന്റെ ഏതെങ്കിലും മറ്റു സ്‌കോളർഷിപ്പുകൾ സ്വീകരിക്കുന്നവർക്കും ഈ ഒരു സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഒൻപതാം തരത്തിൽ പഠിക്കുന്ന വിദ്യയാർത്ഥികൾക്കും പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പ്രതി വർഷം 5000 രൂപയാണ് ലഭിക്കുന്നത്. അത് പോലെ പതിനൊന്നാം തരം, പന്ത്രണ്ടാം തരം എന്നീ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രതി വർഷം 6000 രൂപ വീതവുമാണ് ലഭിക്കുന്നത്. എന്നാൽ എല്ലാ വർഷവും മുഴുവൻ തുകയും ലഭിച്ചെന്നു വരില്ല. എന്നിരുന്നാലും ഏകദേശം ആ ഒരു തുക തന്നെ ലഭിച്ചെന്നും വരാം. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply