ആട് വളർത്താൻ 1 ലക്ഷം രൂപ വരെ ലോൺ.

നമുക്ക് അറിയാം ഒരുപാട് പേർക്ക് നല്ല രീതിയിൽ വരുമാനം നേടിക്കൊടുക്കുന്ന ഒരു വരുമാന മാർഗമാണ് ആട് വളർത്തൽ. ആട് വളർത്തി അതിൽ നിന്നും വരുമാനം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആടിനായുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. സംസ്ഥാനത്തെ മൃഗ സംരക്ഷണ വകുപ്പിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ആടുവളർത്തൽ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ സ്വീകരിച്ചു തുടങ്ങയിട്ടുണ്ട്.

ഒക്ടോബർ 7 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ വരെയാണ് ഇപ്പോൾ ധനസഹായമായി നൽകുന്നത്. അപേക്ഷകന് സ്വന്തമായോ പാട്ടത്തിനോ 50 സെന്റ് സ്ഥലം ഉണ്ടായിരിക്കണം. അത് പോലെ തന്നെ മൃഗ സംരക്ഷണ വകുപ്പിന്റെ കർഷക രെജിസ്ട്രേഷൻ എടുത്തിരിക്കണം. ഈ ഒരു പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവർക് മൃഗ സംരക്ഷണ വകുപ്പിന്റെ പരിശീലനം ലഭിച്ചവർ ആണെങ്കിൽ മുൻഗണന ഉണ്ടായിരിക്കുന്നതായിരിക്കും.

അപേക്ഷ ഫോമുകൾ ബന്ധപ്പെട്ട മൃഗാശുപത്രികളിൽ നിന്നും ലഭിക്കുന്നതായിരിക്കും. അത് കൂടാതെ തന്നെ പഞ്ചായത്തിന്റെ കീഴിലുള്ള ഫോമുകൾ നൽകുന്ന സെക്ഷനുകളിലും ലഭിക്കുന്നതായിരിക്കും.

Leave a Reply