വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കുക

നിലവിൽ ന്യുനപക്ഷ മത വിഭാഗങ്ങൾക്ക് വേണ്ടി അപേക്ഷിച്ചിരുന്ന വിവിധ സ്‌കോളർഷിപ്പുകളുടെയും അതോടൊപ്പം പൊതു വിഭാഗങ്ങൾക്ക് വേണ്ടി അപേക്ഷിച്ചിരുന്ന സ്കോളര്ഷിപ്പുകളും ഇപ്പോൾ അവസാനിനിച്ചിരിക്കുകയാണ്. 2020 -2021 അധ്യയന വർഷത്തേക്കുള്ള സ്കോളര്ഷിപ്പുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31 വരെയാണ്. നിലവിൽ ഒന്ന് മുതൽ പത്താം തരം വരെ പഠിച്ചു കൊണ്ടിരിക്കുന്ന ന്യുനപക്ഷ മത വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും, അത് പോലെ ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്കും പ്രീ മെട്രിക് സ്കോളർഷിപ്പുകൾ നിലവിലുണ്ട്.

കുട്ടികൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നവരാണെങ്കിൽ അവർക്ക് 2000 രൂപയ്ക്ക് മുകളിലും അല്ലാത്ത വിദ്യാർത്ഥികൾക്ക് 1000 രൂപയ്ക്ക് മുകളിലും ആണ് സ്‌കോളർഷിപ്പ് ലഭിക്കുന്നത്. അത് പോലെ തന്നെ പതിനൊന്നാം തരം തൊട്ട് പി എച് ഡി തരം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉള്ള ഒരു സ്കോളർഷിപ്പാണ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്. ഈ ഒരു സ്‌കോളർഷിപ്പ് പ്രകാരം ഹോസ്റ്റലുകളിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് 8750 രൂപ വരെ ക്രെഡിറ്റ് ആകുന്നതാണ്. അത് പോലെ ഡേസ്സ്കോളർ വിഭാങ്ങത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഏകദേശം 3000 രൂപയുടെ ഒരു പാക്കേജ് ആയിരിക്കും ലഭിക്കുന്നത്.

എന്നാൽ പതിനൊന്നാം തരം, പന്ത്രണ്ടാം തരം വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഈ സ്‌കോളർഷിപ്പ് പ്രകാരം 7000 രൂപ വരെ ലഭിക്കുന്നുണ്ട്.ഈ ഒരു സ്കോളര്ഷിപ്പികൾക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയാണ് ഡിസംബർ 31. ഇവയ്ക്കു പുറമെ ടെക്നിക്കൽ കോഴ്‌സുകൾക്കും പ്രഫഷണൽ കോഴ്‌സുകൾക്കും പഠിക്കുന്ന ന്യുനപക്ഷ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് ഉള്ള സ്കോളർഷിപ്പാണ് മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പുകൾ. ഈ സ്‌കോളർഷിപ്പുകൾ പ്രകാരം ഏകദേശം 20000 രൂപ വരെ ലഭിക്കുന്നു.

ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഏകദേശം 30000 രൂപ വരെയും സാമ്പത്തിക സഹായം ലഭിക്കുന്നു. ഇവയ്ക്കു വേണ്ടി അപേക്ഷിക്കേണ്ട അവസാന തീയതിയും ഡിസംബർ 31 ആണ്. അപേക്ഷിച്ചു കഴിഞ്ഞു ഇൻസ്റ്റിറ്റ്യൂട്ട് ലെവൽ വെരിഫികേഷനും സ്റ്റേറ്റ് ലെവൽ വെരിഫികേഷനും കഴിഞ്ഞാൽ മാത്രമേ സ്‌കോളർഷിപ്പിന് അർഹത നേടിയതായി പറയാൻ സാധിക്കുകയുള്ളൂ. ഇവയ്ക്കു പുറമെ പത്താം ക്ലാസ്സ് തൊട്ട് ഉയർന്ന മറ്റു ഏതു കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥിക്കും ഏത് മത വിഭാഗത്തിൽ പെട്ട വിദ്യാർത്ഥിക്കും ലഭിക്കുന്ന സ്കോളർഷിപ്പാണ് സീതാറാം ജിൻഡാൽ സ്‌കോളർഷിപ്പ്.

Leave a Reply