സ്വർണ്ണം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

സ്വർണം ഉപയോഗിക്കുവർ ശ്രെദ്ധിക്കുക.ജനുവരി 15നു മുതൽ കേന്ദ്ര നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നു 2021 മുതൽ സ്വർണത്തിനു പുതിയ നിയമം കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കാൻ പോകുന്നു. കൈവശമുള്ള സ്വർണം വിൽക്കാൻ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യ ചിഹ്നം.

ഇതിനുമുമ്പ് സ്വർണത്തിനു കർശനമായ നിയന്ത്രണം വരുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ജനുവരി 15 മുതൽ ബിഐഎസ് മുദ്ര ഇല്ലാത്ത സ്വർണങ്ങൾ വിൽക്കാൻ പാടില്ല എന്ന കർശനമായ നിയമം നടപ്പിലാക്കാൻ പോകുന്നു.ഒരു വർഷം വരെ കൈവശമുള്ള സ്വർണം മാറ്റാനുള്ള സമയ പരിധി അനുവദിച്ചിരുന്നു. എന്നാൽ സമയപരിധി അവസാനിക്കാൻ പോകുന്നു.സ്വർണങ്ങൾ വിൽക്കണമെങ്കിൽ ബി.ഐ.എസ് മുദ്ര പതിപ്പിച്ചിരിക്കണം. മാർക്ക്‌ ചെയ്യാത്ത അഭരണങ്ങൾ ജനുവരി 15നു ശേഷം വിൽക്കാൻ സാധിക്കില്ല.

പഴയ സ്വർണം വാങ്ങിയ സ്വർണ കടയിൽ തന്നെ വിൽക്കുവാൻ സാധിക്കും. പക്ഷേ സ്വർണ കടയിൽ നിന്നും വിൽക്കണമെങ്കിൽ ബിഐഎസ് മാർക്ക്‌ ഉണ്ടായിരിക്കണം. പഴയ സ്വർണമായത് കൊണ്ട് അഭരണ കടയിൽ നിന്ന് പഴയ വില ലഭിക്കില്ല എന്ന വാക്കുകളിൽ വീഴാതിരിക്കുക. അതുകൊണ്ട് തന്നെ ന്യായമായ വില എന്തായാലും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ജനുവരി 15ൻ മുതലാണ് ഈ നിയമം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നത്.

https://www.youtube.com/watch?v=qRs7pUp70-g

Leave a Reply