പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നിരവധി ഒഴിവുകളിലേക്ക് ഒരു വർഷത്തെ അപ്പ്രെന്റിസ്‌ഷിപ്പ് ലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഐ ടി ഐ എലെക്ട്രിക്കൽ, എലെക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, സിവിൽ ഡിപ്ലോമ, എലെക്ട്രിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീറിങ്, ഓഫീസ് മാനേജ്‌മെന്റ്റ്, എക്സിക്യൂട്ടീവ്, അസ്സിസ്ടന്റ്, സെക്രെട്ടറിയൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ITI (ഇലെക്ട്രിക്കൽ)- യോഗ്യത എലെക്ട്രിക്കലിൽ ഐ ടി ഐ, 11000 രൂപയാണ് സ്റ്റൈപ്പന്റ്. ഡിപ്ലോമ ഇലെക്ട്രിക്കൽ – ആവശ്യമായ യോഗ്യത 3 വർഷത്തെ എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ, 12000 രൂപയാണ് സ്റ്റൈപ്പന്റ്. ഡിപ്ലോമ സിവിൽ- സിവിൽ എഞ്ചിനീറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ്. 12000 രൂപയാണ് സ്റ്റൈപ്പന്റ്.
ഗ്രാജുവേറ്റ് ഇലെക്ട്രിക്കൽ- 4 വർഷത്തെ ബി ഇ /ബി ടെക്/ ബി എസ് സി എഞ്ചിനീയറിംഗ്, എലെക്ട്രിക്കൽ വിഭാഗത്തിൽ. 15000 രൂപയാണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്. ഗ്രാജുവേറ്റ് സിവിൽ – 4 വർഷത്തെ ബി ഇ /ബി ടെക്/ ബി എസ് സി എഞ്ചിനീയറിംഗ്, സിവിൽ വിഭാഗത്തിൽ. 15000 രൂപയാണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്. ഗ്രാജുവേറ്റ് ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ എൻജിനീറിങ് – യോഗ്യത, ഈ ഇലക്ട്രോണിക്/ ടെലികമ്മ്യൂണിക്കേഷൻ ട്രെഡിൽ 4 വർഷത്തെ എഞ്ചിനീയറിംഗ്. 15000 രൂപയാണ് സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്.
ഓഫീസ് മാനേജ്മെന്റിൽ ഡിപ്ലോമ – 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. 1 വർഷത്തെ CTS, NCVT ഇംഗ്ലീഷിൽ ട്രേഡ് സർട്ടിഫിക്കറ്റ്, ആണ് യോഗ്യത. 15000 രൂപയാണ് സ്റ്റൈപ്പന്റ്. എക്സിക്യൂട്ടീവ് (ഹ്യൂമൻ റിസോർസ്) – ബി-എ / ബി-ബി-എ – ൽ ഡിഗ്രി ആണ് ആവശ്യമായ യോഗ്യത. 12000 രൂപയാണ് സ്റ്റൈപ്പന്റ്. സെക്രെട്ടരില് അസിസ്റ്റന്റ് – പത്താം ക്ലാസ് പാസ്സായവർക്കാണ് യോഗ്യത. 11,000 രൂപയാണ് സ്റ്റൈപ്പന്റ്.
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
