സൗജന്യ ഭക്ഷ്യ കിറ്റ് ഓണത്തിനും

മലയാളികൾക്ക് ഏറെ ആശ്വാസവും സന്തോഷവും പകരുന്ന ഒരു വാർത്തയാണ് ഇവിടെ പറയുന്നത്. കോവിഡ് ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മുതൽ തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ട് മലയാളികളിൽ നിന്നും ഇപ്പോഴും വിട്ട് മാറിയിട്ടില്ല. ഈ ഒരു സാഹചര്യത്തിൽ ഏറെ സഹായകരമായ ഒരു പ്രഖ്യാപനം ആണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്, ഓണത്തിന് സൗജന്യ കിറ്റ് APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ലഭിക്കും.

ഓണത്തിന് ആവശ്യമായ വിഭവങ്ങൾ ഉൾപ്പടെ 500 രൂപ ചിലവ് വരുന്ന കിറ്റാണ് നൽകാനായി സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. സർക്കാർ സപ്ലൈകോ നിർദേശിച്ച കിറ്റ് അംഗീകരിക്കുന്നതോടെ അടുത്ത മാസം മുതൽ കിറ്റ് വിതരണം ഉണ്ടാകുമെന്നാണ് അറിയിപ്പ്. സപ്ലൈകോ ആദ്യം നിർദേശിച്ചിരുന്നത് ലോക്കോഡൗൺ സമയത്തെ പോലെ 1000 രൂപയുടെ കിറ്റ് ആയിരുന്നു എങ്കിലും കിറ്റിലെ വിഭാഗങ്ങളുടെ എണ്ണം കുറയ്ക്കുകയുണ്ടായി.

1 കിലോ പഞ്ചസാര, അര കിലോ വെളിച്ചെണ്ണ, അര കിലോ ചെറു പയർ അല്ലെങ്കിൽ വൻപയർ, മുളക് പൊടി ഉൾപ്പടെയുള്ള കറി പൌഡർ, പായസ കൂട്ട് ഉൾപ്പടെ 10 വിഭവങ്ങളാണ് കിറ്റിൽ ഉണ്ടാവുക. 440 രൂപ വരുന്ന സാധനങ്ങളും 60 രൂപയുടെ പാക്കിങ് ചാർജും ഉൾപ്പടെ 500 രൂപയാണ് ചിലവ് വരുന്നത്. 88,68,000 വരുന്ന ആളുകൾക്കാണ് 440 കോടി രൂപയുടെ ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്.

Leave a Reply