കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷ പദ്ധതിയായ അടൽ പെൻഷൻ യോജന 2015 ൽ ആണ് നിലവിൽ വന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരമുണ്ട്. ഇതൊരു ഗവണ്മെന്റ് ഗ്യാരന്റീഡ് പെൻഷൻ ആൻഡ് റിട്ടേൺ പദ്ധതിയാണ്. 18 വയസ്സ് ചേരുന്നയാളും 40 വയസ്സ് ചേരുന്നയാളായും 60 വയസ്സ് വരെ തുക അടയ്ക്കണം, പ്രീമിയം വരുന്നില്ല. തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആകുകയാണ് ചെയ്യുന്നത്. മന്ത്‌ലി, ക്വാർട്ടേർലി, സെമി ആന്വൽ എന്നിങ്ങനെയാണ് തുക അടയ്‌ക്കേണ്ടത്.
1000, 2000, 3000, 4000, 5000 എന്നിങ്ങനെയാണ് ലഭിക്കുന്ന പെൻഷൻ തുക. 1000 രൂപ പെൻഷൻ ലഭിക്കാൻ 18 വയസ്സിൽ തുടങ്ങുന്നവർ 42 രൂപയാണ് അടയ്‌ക്കേണ്ടത്. നമ്മൾ തീരുമാനിക്കുന്ന പെൻഷൻ തുക എല്ലാ വർഷവും ഏപ്രിൽ മാസം അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നതാണ്. 1.7 ലക്ഷം മുതൽ 8.5 ലക്ഷ൦ രൂപ വരെ അവകാശിക്ക് ലഭിക്കും. ചേരുന്നയാളുടെ മരണ ശേഷം പങ്കാളിക്കും പങ്കാളിയുടെ മരണം ശേഷം നോമിനിയ്ക്ക് ഈ തുക ലഭിക്കുന്നതാണ്.
ഇതിലേക്ക് ചേരാൻ താല്പര്യമുള്ളവർക്ക് ഓൺലൈനായും ആപ്പ് വഴിയും ബാങ്ക് വഴിയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫോം ഫിൽ ചെയ്ത് കൊടുത്താൽ മതിയാകും. ചേർന്ന് കഴിഞ്ഞാൽ ബാങ്കിൽ നിന്നും പെർമെനന്റ് റെറ്റിയെമെൻറ് അക്കൗണ്ട് നമ്പർ ലഭിക്കുന്നതാണ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ടെവേലോപ്മെന്റ്റ് അതോറിറ്റി ആണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. ഇപ്പോൾ നിക്ഷേപിച്ചു വാർദ്ധക്യ സമയത്ത് മാസം 1000 മൂതൽ 5000 വരെ ലഭിക്കുന്ന ഈ പദ്ധതി അറിയാത്തവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
