കുടുംബ ശ്രീ ലോണ്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുറച്ചു മാസങ്ങൾക്ക് മുൻപ് നമ്മുടെ രാജ്യം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കോഡൗൺ മൂലം സാധാരണക്കാർ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഈ അവസരത്തിൽ നിരവധി സാമ്പത്തിക സഹായങ്ങളും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം കേരള സർക്കാർ കുടുംബശ്രീ വഴി നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി 2000 കോടി രൂപയാണ് വകയിരുത്തിയത്. കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വായ്‌പ നൽകിയിരുന്നു. അതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇവിടെ പറയുന്നത്.

അപേക്ഷകരുടെ എണ്ണം വർധിച്ചത് കൊണ്ടും വകയിരുത്തിയ തുക തികയാതെ വന്നത് കൊണ്ടും 20,000 രൂപ എന്നത് 5000,10,000, 15,000 തുടങ്ങിയ വിഭാഗങ്ങളായി നൽകിയിരുന്നു. ഏകദേശം 21 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ഈ പദ്ധതിയുടെ ഭാഗമായി പണം ലഭിച്ചിട്ടുണ്ട്. 1200 കൂടി രൂപയോളം വിതരണം ചെയ്തു കഴിഞ്ഞു. ബാക്കി വരുന്ന 800 കോടി രൂപ അപേക്ഷിച്ചതിൽ കിട്ടാത്തവർക്ക് വിതരണം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പുതിയ അപേക്ഷകൾ ഇപ്പോൾ സ്വീകരിച്ചേക്കില്ല.

അതത് അയൽക്കൂട്ടങ്ങൾ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ തുക ലഭിക്കുന്നത്. കൂടാതെ ഇതിന്റെ പലിശ വിവരങ്ങളെ കുറിച്ച് സർക്കാർ ഇപ്പോൾ പുതിയ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. 3 വർഷമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. ഇതിന് വേണ്ടി വരുന്ന 9% പലിശ 3 ഗഡുക്കളായി സർക്കാർ തന്നെ അടയ്ക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇതിന് പ്രത്യേകമായി അപേക്ഷയോ ഒന്നും ചെയ്യേണ്ടതില്ല. ലോൺ എടുത്തവർ കാലാവധിയ്ക്കുള്ളിൽ തിരിച്ചടയ്ക്കുക.

 

Leave a Reply