ജൻധൻ അക്കൗണ്ടുള്ള ഉടമകൾക്ക് ഈ അടുത്തായി സർക്കാർ ഒരുപാട് ആനുകൂല്യങ്ങൾ പ്രഖാപിച്ചിട്ടുണ്ട്. കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ അക്കൗണ്ടിൽ ലഭിക്കുന്നതായിരിക്കും. ഇതിനായി പ്രത്യേക രേഖകൾ ഒന്നും സമർപ്പിക്കേണ്ട ആവശ്യമില്ല. ജൻധൻ അക്കൗണ്ടുള്ളവർക്ക് 6 മാസമായി ആക്റ്റീവ് ആയ അക്കൗണ്ട് ആണെങ്കിൽ ഓവർ ഡ്രാഫ്റ്റ് സംവിധാനം ആയിട്ടാണ് ഈ തുക ലഭിക്കുന്നത്. മുൻപ് 5000 രൂപയായിരുന്നു, ഇപ്പോൾ ഇത് 10,000 രൂപയാണ്. ജൻധൻ അക്കൗണ്ട് ഉടമകൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ പോയി ചോദിച്ചു അർഹമാണെങ്കിൽ തുക കൈപ്പറ്റുകയും ചെയ്യാം.
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഭാഗമായ ജൻധൻ അകൗണ്ട് ഉടമകൾക്ക് ഈ 10,000 രൂപ ലഭിക്കുന്നതായിരിക്കും. കേരളത്തിലെ ഏകദേശം 53% സ്ത്രീകൾ ഈ ആനുകൂല്യം കൈപ്പറ്റുന്നുണ്ട്. സർക്കാർ പ്രഖ്യാപിക്കുന്ന അനുകൂല്യങ്ങളെല്ലാം ആദ്യം വന്നെത്തുന്നത് ജൻധൻ അക്കൗണ്ട് ഉടമകൾക്കാണ്. അത് കൊണ്ട് തന്നെ ജൻ അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവരും ഒരുപാടുണ്ട്. 30,000 രൂപയുടെ ഇൻഷുറൻസ് കവറേജും അപകട ഇൻഷുറൻസ് ആയി ഒരു ലക്ഷമ രൂപ വരെയും ആ വ്യക്തിക്ക് ലഭിക്കുന്നതായിരിക്കും.
ജൻധൻ അക്കൗണ്ട് തുടങ്ങാനുള്ള അപ്ലിക്കേഷൻ ഫോം താഴെ കെടുത്തിട്ടുണ്ട്. ഈ അപ്ലിക്കേഷൻ ഫോറം നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം, അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ നിന്നും ലഭിക്കുന്നതായിരിക്കും. ഈ അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചതിന് ശേഷം വയസ്സ്, വിലാസം തെളിയിക്കുന്ന രേഖകൾ, ആധാർകാർഡ്, ഫോട്ടോ ഉൾപ്പടെ സമീപത്തുളള ബാങ്കുമായി ബന്ധപ്പെടുക. സീറോ ബാലൻസ് അക്കൗണ്ട് ആണ്.പത്ത് വയസ്സിന് മുകളിൽ ഉള്ളവർക്ക് ഇതിൽ ചേരാൻ സാധിക്കും. ഇതിന്റെ കൂടെ ഡെബിറ്റ് കാർഡ് കൂടി ലഭിക്കുന്നതാണ്. മുൻപ് ഓവർ ഡ്രാഫ്റ്റ് 5000 രൂപയായിരുന്നു, ഇപ്പോൾ ഇത് 10,000 രൂപയായി.
അക്കൗണ്ട് തുടങ്ങാൻ ഉള്ള അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
