പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതിയെ പറ്റി അറിയാം

സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കുമെല്ലാം ആശ്രയിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ്റ് ഫണ്ട്. നഷ്ട സാധ്യതയില്ലാത്ത പദ്ധതി നോക്കുന്നവർക്ക് ഇതൊരു നല്ല മാർഗം തന്നെയായിരിക്കും. ഈ പദ്ധതിയിൽ ഒരു സാമ്പത്തിക വർഷം മിനിമം നടത്തേണ്ട ട്രാൻസാക്ഷൻ 500 രൂപയും പരമാവധി ആയി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഇത് ഒറ്റ തവണയായോ ഇൻസ്റ്റാൾമെൻറ് ആയോ അടയ്ക്കാവുന്നതാണ്. ഇതിന്റെ ഗുണങ്ങളും പദ്ധതിയിൽ ചേരാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും അറിയാൻ തുടർന്ന് വായിക്കുക.

12,500 രൂപയാണ് ഓരോ മാസവും നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക .നിലവിൽ PPF പലിശ 7.1%ആണ് , മുൻപ് ഇത് 7.9% ആയിരുന്നു. ഓരോ വർഷവും ഇതിന് മാറ്റം സംഭവിക്കുന്നതാണ്. കേന്ദ്ര സർക്കാരാണ് ഇതിൽ തീരുമാനം എടുക്കുന്നത്. ഇന്ത്യൻ സിറ്റിസൺ ആയ ആർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. ഒരു വർഷം നിക്ഷേപം നടത്തേണ്ട കുറഞ്ഞ തുക 500 രൂപയും പരമാവധി തുക 1,50,000 രൂപയുമാണ്. നിങ്ങളുടെ പേരിൽ കൂടാതെ നിങ്ങളുടെ കുട്ടികളുടെ പേരിൽ നിങ്ങൾ ഗാർഡിയൻ ആയി നിന്ന് കൊണ്ട് ഈ അകൗണ്ട് തുടങ്ങാൻ സാധിക്കുന്നതാണ്.ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെയും നിങ്ങളുടെ കുട്ടിയുടെ പേരിലും കൂടി നിക്ഷേപിക്കാൻ പറ്റുന്ന പരമാവധി തുകയും 1,50,000 രൂപ തന്നെയാണ്.

നിങ്ങൾക് ജോയിന്റ് ആയി PPF അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല.നിങ്ങൾ അക്കൗണ്ട് തുടങ്ങി പിന്നീടുള്ള വർഷങ്ങളിൽ മിനിമം തുക അടച്ചില്ലെങ്കില് അക്കൗണ്ട് ഡിസ്‌കണ്ടിന്യു ആകുകയും പിന്നീട് അത് റീഓപ്പൺ ചെയ്യണമെങ്കിൽ ഇതിന്റെ മെച്യുരിറ്റി സമയം കഴിഞ്ഞതിന് ശേഷം മാത്രമേ സാധിക്കുകയുള്ളു. ആ സമയം നിങ്ങൾ മുടങ്ങിയ വർഷത്തെ അടവുകളും 50 രൂപ ഫൈനും ചേർത്ത് അടക്കേണ്ടി വരും. ക്യാഷ് ആയോ ചെക്ക് ആയോ നിക്ഷേപണം നടത്താനാകും. നോമിനേഷൻ ഫെസിലിറ്റി ലഭ്യമാണ്.പിന്നീട നിങ്ങൾ PPF അക്കൗണ്ട് മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റാൻ സാധിക്കും. 15 വർഷം കഴിഞ്ഞു ഇതിന്റെ കാലാവധി നീട്ടാനാകും. ഇവിടുന്ന് ലഭിക്കുന്ന തുകയ്ക്ക് ഒന്നും ടാക്സ് അടക്കേണ്ട ആവശ്യമില്ല.

Leave a Reply