റേഷൻ കാർഡ് ഉടമകൾക്ക് കേന്ദ്ര സൗജന്യ റേഷൻ

രാജ്യം നേരിടുന്ന മഹാമാരിയായ കോവിഡ് ൧൯ പശ്ചാത്തലത്തിൽ നിരവധി സാമ്പത്തിക സഹായവും ഭക്ഷ്യ ധാന സഹായവും ഒക്കെ ജനങ്ങളിലെക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ എത്തിച്ചിരുന്നു. ജൂൺ മാസം വരെ കരീം കല്യാൺ അന്നാ യോജന എന്ന പദ്ധതി വഴി നിരവധി കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി സഹായം എത്തിയിരുന്ന. 5 കിലോ ഏരിയയും 1 കിലോ പയർ/പരിപ്പ്/ കടല ആയിരുന്നുലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേന്ദ്ര വീണ്ടും സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബർ മാസം വരെ സൗജന്യ റേഷൻ നൽകാനാണ് കേന്ദ്ര സർക്കാർ തീരുമാനം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകൾ പട്ടിണി കിടക്കാതിരിക്കാൻ സർക്കാരിന്റെ ഈ പദ്ധതി സഹായിക്കും. 2 വിഭാഗം റേഷൻ കാർഡുള്ളവർക്കാണ് ഈ സേവനം ലഭിക്കുന്നത്. AAY കാർഡുള്ളവർക്ക് BPL കാർഡ് ഉള്ളവർക്കുമാണ് ഇത് ലഭിക്കുന്നത്. സംസ്ഥാനം നൽകുന്ന റേഷന് പുറമെയാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

അത് കൊണ്ട് തന്നെ റേഷൻ കടകൾ വഴി സംസ്ഥാന റേഷൻ നൽകിയതിന് ശേഷം ആകും കേന്ദ്ര സഹായങ്ങൾ നൽകുന്നത്. ജൂൺ മാസത്തെ റേഷൻ വിഹിതങ്ങൾ നൽകിയതിന് ശേഷം മാത്രമാകും ജൂലൈ മാസത്തെ ആരംഭിക്കുന്നത്. ഏകദദേശം ഈ മാസം 20 കഴിഞ്ഞിട്ടാകും കൊടുത്ത് തുടങ്ങുന്നത്. പുതിയ ഈ പദ്ധതി ഏകദേശം 90,000 രൂപയാണ് ചിലവാക്കുന്നത്. രാജ്യത്തുള്ള 80 കോടി ജനകൾക്കും കേരളത്തിൽ 37 ലക്ഷം വരുന്ന ജനങ്ങൾക്കും ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

Leave a Reply