ബ്രോഡ്കാസറ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് ( BECIL ) നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 21 തസ്തികകളിലായി 35 ഒഴിവുകളാണുള്ളത്. അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ്, കോഓപ്പറേറ്റീവ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് എക്സിക്യൂട്ടീവ്, സൂപ്പർവൈസർ ( എലെക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ബയോമെഡിക്കൽ, റിസപ്‌ഷണിസ്റ് , MTS, ലിഫ്ട്മാൻ ഡ്രൈവർ, തുടങ്ങി നിരവധി ഒഴിവുകളുണ്ട്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം.
പത്താം ക്ലാസ് പാസായവർക്ക് MTS, ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം. +2 പാസായവർക്ക് ടാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് ലിഫ്റ്റ് മാൻ , ജൂനിയർ ലാബ് ടെക്നോളോജിസ്റ് തുടങ്ങിയ തസ്തികയിലേക്കും അപേക്ഷിക്കാം. മറ്റുള്ള ഒഴിവുകളിലേക്ക് യോഗ്യത ഡിഗ്രീ ( ബന്ധപ്പെട്ട മേഖലയിൽ). കൂടുതൽ മനസിലാക്കാൻ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കാം.


താല്പര്യമുള്ളവരും യോഗ്യത ഉള്ളവർക്കും ഓഫ്‌ലൈനെ ആയി ജൂലൈ 15 ന് മുൻപ് അപേക്ഷിക്കാം. അപ്ലിക്കേഷൻ ഫോം ഔദ്യോഗിക വെബ്സൈറ്റിൽ ( www.becil.com) നിന്നും ഡൌൺലോഡ് ചെയ്യുക. യോഗ്യത സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, കൂടെ 500 രൂപയുടെ ഡിഡി അയക്കണം. sc, st ph വിഭാഗക്കാർക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ Deputy General Manager (HR) in BECIL’s Head Office: 14-B, Ring Road, I.P. Estate, New Delhi-110002 എന്ന വിലാസത്തിൽ അയക്കുക.
| ഒഫീഷ്യൽ നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓഫ്ലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
