എമിറേറ്റ്സ് ലോട്ടോ എങ്ങനെ ഓൺലൈനായി എടുക്കാം

കേരളത്തിൽ ലോട്ടറി എന്ന ഭാഗ്യദേവതയെ പരീക്ഷിക്കാത്തവരായി ആരും കാണില്ല. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കു നടുവിലും നന്നായി ഒന്നു ജീവിക്കാൻ വേണ്ടി ലോട്ടറി എടുക്കുന്നവരും കുറവല്ല.  എന്നാൽ ലോട്ടറി അടിച്ചവരുടെ സന്തോഷവും ജീവിതവും മാറി മറിയുന്നത് തന്നെയാണ് ലോട്ടറി എന്ന കച്ചവടത്തിന്റെ അച്ചുതണ്ട്.  ഇനി കേരള ലോട്ടറി എടുത്ത് മടുത്തെങ്കിൽ അങ്ങു ദുബായിയിൽ പോയി എടുത്താലോ.  ഇതാണ് നിങ്ങൾക്ക് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്.  ഈ ലോട്ടറി എടുക്കാനായി അങ്ങു ദുബായ് വരെ പോകണമെന്നില്ല,  ഓൺലൈനായി തന്നെ എടുക്കാം എന്നതാണ് പ്രത്യേകത.

എമിറേറ്റ്സ് ലോട്ടോ എന്നാണ് ഈ ഓൺലൈൻ ലോട്ടറിയുടെ പേര്.  ഈ ജാക്ക് പോട്ടിന്റെ സമ്മാനത്തുക എന്നു പറയുന്നത് 50 മില്യൺ യൂ,എ. ഇ ദിർഹം ആണ്, അതായത് 101 കോടി ഇന്ത്യൻ രൂപ. ടിക്കറ്റ് ചാർജ് എന്നു പറയുന്നത് വളരെയധികം കുറവാണ്. നമ്മുടെ കേരള ബമ്പർ ടിക്കറ്റിനെക്കാൾ കുറച്ച് കൂടുതലാണ്, എന്നാൽ 20 മില്യൺ യൂ,എ, ഇ ദിർഹം സമ്മാനത്തുക ഉള്ള അബുദാബി ബിഗ് ടിക്കറ്റിനെക്കാൾ വില കുറവാണ്, വെറും 700 രൂപ. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്ക് എമിറേറ്റ്സ് ലോട്ടോയുടെ നറുക്കെടുപ്പ് യൂട്യുബിലൂടെയും ഫേസ്ബുക്കിലൂടെയും ലൈവായി കാണാവുന്നതാണ്.

ലോകത്തെ ചുരുക്കം ചില രാജ്യങ്ങൾ ഒഴിച്ചു ബാക്കി എല്ലാ രാജ്യത്തു നിന്നും ഈ ഓൺലൈൻ ലോട്ടറിയിൽ പങ്കെടുക്കാം. എമിറേറ്റ്സ് ലോട്ടോ എന്ന വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ പ്ലേയ്സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യുക. പങ്കെടുക്കുന്നതിനായി ഇതിൽ അക്കൗണ്ട് ഉണ്ടാക്കുക. നിങ്ങളുടെ പേരും ഇ മെയിൽ വിലാസവും ഏത് രാജ്യത്തെ മൊബൈൽ നമ്പർ ആണോ, അവിടുത്തെ കോഡ് സെലക്ട് ചെയ്ത് നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. തുടർന്നു മൊബൈലിൽ വരുന്ന ഒ.ടി.പി കൊണ്ട് നമ്പർ വെരിഫിക്കേഷൻ ചെയ്യുക.  പിന്നീട് ജനന തീയതിയും താമസിക്കുന്ന രാജ്യവും സെലക്ട് ചെയ്തു പാസ്സ്‌വേർഡ്‌ ഉണ്ടാക്കുക.

അത് കഴിഞ്ഞു നിങ്ങളുടെ മേൽവിലാസം, സംസ്ഥാനം,  പിൻകോഡ് എന്നിവ സെലക്ട് ചെയ്യുക. ലോട്ടോയിൽ പങ്കെടുക്കുന്നതിനായി 35 യൂ,എ. ഇ ദിർഹം ഉപയോഗിച്ചു കളക്ടബ്‌ൾ എന്ന കാർഡ് ഉപയോഗിക്കുക. ഈ കാർഡ് ഉപയോഗിച്ചു മാത്രമേ നമുക്ക് ലോട്ടോയിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ. ഇതിലൂടെ സമ്മാനത്തുകയുടെ ഒരു അംശം ദുബായിയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി കൊടുക്കാതെ ഇരിക്കാം, പക്ഷെ 85 uaed കൊടുക്കുകയും വേണം, സമ്മാനത്തുക കിട്ടാൻ വേണ്ടി 1 മാസം കാത്തിരിക്കുകയും വേണം.

Leave a Reply