വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ സഹായം

എല്ലാവരുടെയും സ്വാപനമാണ് സ്വന്തമായി ഒരു ഭവനം. ഇതിനായി ഓരോരുത്തരും പണം കണ്ടെത്താൻ കഷ്ടപ്പെടുന്നു. ചിലർ വായ്പകൾ എടുക്കുന്നു, പലിശയ്ക്ക് പണം എടുക്കുന്നു, കയ്യിലുള്ള സമ്പത്തുകൾ വിറ്റ് പണം കണ്ടെത്തുന്നു. ഇങ്ങനെ ഭവനം നിർമിക്കാൻ കഷ്ടപ്പെടുന്നവർക്ക് ഒരു താങ്ങായി സർക്കാർ പദ്ധതി. വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ഒരു സ്കീമിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.

വീട് നിർമിക്കാൻ കുറച്ചു പണം കയ്യിലുണ്ട്, ബാക്കി തുകയ്ക്ക് കഷ്ടപ്പെടുന്നവർക്ക് സർക്കാർ വക വായ്‌പ ലഭിക്കുന്നതാണ്. എന്റെ വീട് ഹൗസിങ് സ്‌കീം എന്നാണ് ഇതിന്റെ പേര്. കേരളത്തിൽ സ്ഥിര താമസം ഉള്ള സ്വന്തമായി 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്വന്തമായി ഭവനം ഇല്ലാത്തവർക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ടു താരമായാണ് ഈ വായ്‌പ ലഭിക്കുന്നത്. 1.2 ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവർക്ക് 5 ലക്ഷ രൂപ 7.5% പലിശയിൽ ആണ് നൽകുന്നത്. 15 വർഷമാണ് ഇതിന്റെ തിരിച്ചടവ് കാലാവധി. 18 വയസ്സ് മുതൽ 55 വയസ്സ് വരെയുള്ളവർക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാം.

1.2 ലക്ഷ൦ മുതൽ 3 ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് പരമാവധി 10 ലക്ഷം രൂപ വരെ വായ്പാ ലഭിക്കുന്നതാണ്. 8.5% പലിശ നിരക്കിൽ 15 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് വായ്‌പ ലഭിക്കുക. 18 വയസ്സ് മുതൽ 55 വയസ്സ് വരെയാണ് പ്രായപരിധി. അപേക്ഷകന്റെ പേരിലോ കുടുംബത്തിലെ അംഗത്തിന്റെ പേരിലോ വീടുണ്ടായിരിക്കാൻ പാടില്ല. 3 ഘടുക്കളയാകും വായ്‌പ തുക ലഭിക്കുന്നത്. ജനറൽ കാറ്റഗറി ഒഴിച്ച് മറ്റെല്ലാവർക്കും ഈ പദ്ധതി വഴി വായ്‌പ ലഭിക്കുന്നതാണ്. കോഓപ്പറേഷൻ ജില്ലാ ഉപജില്ലാ ഓഫീസുകളുടെ ബന്ധപ്പെട്ടാൽ അപേക്ഷ ഫോം ലഭിക്കുന്നതാണ്.

Leave a Reply