ലൈസൻസ് ഉള്ളവർ ഇതൊന്ന് ശ്രദ്ധിക്കുക.

ഡ്രൈവിംഗ് ലൈസൻസ് എല്ലാവര്ക്കും വളരെ അത്യാവശ്യം തന്നെയാണ്.ലൈസന്‍സ് കാലാവധിക്കു ശേഷം അഞ്ചു വര്‍ഷവും മുപ്പത് ദിവസവും കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് ചെയ്യേണ്ടി വരും, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുക വളരെ അത്യാവശ്യം ആണ് .. മുൻപൊക്കെ ലൈസന്‍സ് പുതുക്കണമെങ്കില്‍ ഡ്രൈവിങ് സ്‌കൂളിലോ അല്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലോ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ നമുക്ക് വീട്ടിലിരുന്ന് സിമ്പിൾ ആയി ചെയ്യാം.എങ്ങനെയെന്ന് നോക്കാം.

ആദ്യമായി https://mvd.kerala.gov.in എന്ന സൈറ്റ് ഓപ്പൺ ആക്കുക.സൈറ്റിന്റെ വലതുവശത്തായി കാണുന്ന അപ്ലൈ ഓണ്‍ലൈന്‍ എന്ന സെക്ഷനില്‍ ലൈസന്‍സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.അടുത്തതായി ലിങ്കിന് താഴെയായി കാണുന്ന ഓപ്‌ഷനുകളിൽ നിന്നും License Renewal എന്നതിന് സമീപത്തായി Apply Online ക്ലിക്ക് ചെയ്യുക.ഇപ്പോൾ പുതുതായി ഓപ്പൺ ആയ വിൻഡോയിൽ വലതു വശത്തായി മുകളില്‍ ഏത് ആര്‍.ടി.ഒ ഓഫിസ് സെലക്ട് ചെയ്യുക എന്നതാണ്. ശേഷം പുതുക്കേണ്ട ലൈസന്‍സ് നമ്പറും വ്യക്തിയുടെ ജനനതിയ്യതിയും കൊടുക്കുക.

അടുത്ത പേജിൽ നിങ്ങള്‍ക്ക് ലൈസന്‍സില്‍ തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ചെയ്യാവുന്നതാണ്.ഇപ്പോൾ വന്ന സ്‌ക്രീനിൽ നിങ്ങളുടെ മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും നല്‍കുക.ശേഷം വന്ന സ്‌ക്രീനില്‍ പുതുക്കേണ്ട ലൈസന്‍സിന് ഫൈന്‍ അടയ്‌ക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ അറിയാം.

പ്രിന്റ് കൊടുക്കുക.അപ്പോൾ നാലു പേജുള്ള അപേക്ഷ ഫോം ഡൗണ്‍ലോഡ് ആവും ഫോമുകള്‍ കൃത്യമായി പൂരിപ്പിചത്തിന് ശേഷം പണം അടയ്ക്കുക.ശേഷം പൂരിപ്പിച്ച ഫോം പണം അടച്ച് രശീതിയും നമ്മുടെ ആര്‍.ടി ഓഫിസില്‍ നേരിട്ടോ പോസ്റ്റല്‍ വഴിയോ എത്തിക്കുക.ഓൺലൈനായി എങ്ങനെ പുതുക്കാമെന്നും പുതുക്കാൻ താമസിച്ചാൽ ഉള്ള ഫൈൻ മറ്റും വിവരങ്ങൾക്കും വീഡിയോ കണ്ടു മനസ്സിലാക്കുക.

Leave a Reply