ബോട്ടിൽ പൊടിച്ച് മണ്ണ് ഉണ്ടാക്കാം

നമുക്ക് അറിയാം നമ്മുടെ നാട് വേസ്റ്റ് കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് . പ്രത്യേകിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ , ചില്ല് ബോട്ടിലുകൾ, മറ്റു പ്ലാസ്റ്റിക് അവശിഷ്ട്ടങ്ങൾ തുടങ്ങിയവ. ഇവയുടെ സംസ്കരണം എന്നും എല്ലാവര്ക്കും ഒരു തലവേദന തന്നെയാണ്. ഒരുപാട് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേസ്റ്റുകൾ കുമിഞ്ഞു കൂടുന്നതിന് ഒരു പഞ്ഞവുമില്ല.  ഇങ്ങനെയുള്ള ഈ അവസരത്തിലാണ് ചില്ല് കുപ്പികളുടെയും ബിയർ കുപ്പികളുടെയും ഒക്കെ ഒഴിഞ്ഞ ബോട്ടിലുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി വർധിക്കുന്നത്.

ഈ ബോട്ടിലുകൾ ഒക്കെ തന്നെ നമുക്ക് ക്രഷ് ചെയ്ത് സാൻഡ് ആക്കാൻ സാധിക്കുന്നതാണ്. ഈ ഒരു സവിശേഷതയാണ് നമ്മൾ ബിസിനെസ്സ് ആക്കി വിനിയോഗിക്കുന്നത്. ഈ ബിസിനെസ്സ് വിജയിക്കുകയാണെങ്കിൽ നല്ല ഒരു വരുമാന സ്രോതസ്സ് തന്നെയാണ്. കൺസ്ട്രക്ഷൻ ഫീൽഡിൽ ബിൽഡിങ് മെറ്റീരിയൽ ആയിട്ടും, റോഡ് ടാർ ചെയ്യുന്നതിനും, ഹോളോ ബ്രിക്സ് ഉണ്ടാക്കുന്നതിനും ഒക്കെ ഈ സാൻഡ് ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ മാലിന്യം നല്ല രീതിയിൽ സംസ്കരിക്കുന്നതിനും നമ്മുക്ക് വരുമാനം നേടിത്തരുവാനും സാധിക്കുന്നു. ഇവിടെ നമുക്ക് ചിലവ് വരുന്നത് ക്രഷിങ് മെഷീൻ വാങ്ങിക്കുന്നതിനാണ്. ഇതിന് ഏകദേശം രണ്ടേകാൽ രൂപയോളമാണ് ചിലവ് വരുന്നത്. BEHTCO CRUSHER WITH BLADES GLASS BOTTILE SAND MAKING MACHINE എന്നാണ് ഈ മെഷീന്റെ പേര്. ഈ ഒരു പ്രോജെക്ടിനെ പറ്റി നമുക്ക് സർക്കാരിനെ ബോധ്യപ്പെടുത്താൻ സാധിക്കുകയാണെങ്കിൽ ചെറിയ തോതിലുള്ള ധനസഹായം കൂടെ പ്രതീക്ഷിക്കാനാവുന്നതാണ്.

Leave a Reply