റേഷൻ കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, മാറ്റങ്ങൾ വരുന്നു

APL BPL കാർഡുള്ളവർ അറിഞ്ഞിരിക്കേണ്ട ചില സമകാലികവിവരങ്ങള്‍ ആണ് ഇവിടെ വിവരിക്കുന്നത്. ചിലപ്പോൾ ചില BPL കാർഡ് ഉടമകൾ APL കാർഡിലേക്ക് മാറ്റപ്പെട്ടേക്കാം . മാത്രമല്ല അർഹതയുണ്ടെന്ന് സർക്കാരിന് ബോധ്യമാകുന്ന APL കാർഡുടമകൾ BPL കാർഡിലേക്ക് മാറ്റാനുള്ള സാധ്യതയുമുണ്ട്. ഇതിനെ കുറിച്ചാണ് തുടർന്ന് വിവരിക്കുന്നത്. അറിയാത്തവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.

കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി സാമ്പത്തിക സഹായങ്ങളും ഭക്ഷ്യധാന വിതരണവും നടത്തുകയുണ്ടായി. ചില ആനുകൂല്യങ്ങൾ BPL ,AAY കാർഡുടമകൾക്ക് മാത്രമായിരുന്നു ലഭിച്ചത്. ചില ആനുകൂല്യങ്ങൾ എല്ലാ കാർഡ് ഉടമകൾക്കും ലഭിച്ചിരുന്നു. സർക്കാരിന്റെ കണ്ടുപിടിത്തത്തിൽ അനർഹരായ നിരവധി ആളുകൾ ഈ ആനുകൂല്യം കൈപ്പറ്റുകയുണ്ടായി.ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

പുതിയ കാർഡിന് വേണ്ടി അപേക്ഷിക്കുകയും വളരെ പെട്ടെന്ന് തന്നെ ലഭിക്കുകയും അത് വഴി ഭക്ഷ്യധാന കിറ്റ് ഉൾപ്പടെ കൈപ്പറ്റുകയും ചെയ്തിരുന്നു. താലൂക് സപ്ലൈ ഓഫീസ് വഴി ഇതിനെതിരെ അന്വേഷണം നടത്തുന്നു. ഒരുപാട് പേരെ കണ്ടെത്തുകയും ഫൈൻ ചുമത്തുകയും ചില ജില്ലകളിൽ ചെയ്തു കഴിഞ്ഞു. നിങ്ങൾ BPL കാർഡ് ഉള്ളവരാണെങ്കിൽ അനർഹരാണെന്ന് ഉറപ്പാണെങ്കിൽ APL കാർഡിലേക്ക് മാറ്റുക.

അല്ലെങ്കിൽ റേഷനിങ് ഓഫീസർ നിങ്ങൾ അനര്ഹരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിനോടൊപ്പം 50,000 ഫൈൻ ഈടാക്കുകയും ഭക്ഷ്യവിഹിതത്തിൽ വാങ്ങിയ ധാന്യത്തിന്റെ ഇരട്ടി വിലയും ഈടാക്കുന്നതായിരിക്കും. സ്വന്തമായി 4 ചക്ര വാഹനങ്ങൾ ഉള്ളവർ, 1200 sqft കൂടുതൽ വീടുള്ളവർ, സാമ്പത്തികമായി ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവർ, കുടുംബത്തിലെ ആർക്കെങ്കിലും 25000 രൂപയുടെ മുകളിൽ മാസ ശമ്പളം ഉണ്ടെങ്കിൽ അവർ BPL കാർഡിന് അർഹരായിരിക്കില്ല. കൂടാതെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ഉള്ളവർക്കും അർഹതയില്ല. BPL കാർഡിലേക്ക് മാറാൻ അർഹതയുണ്ടെങ്കിൽ താലൂക് സപ്ലൈ ഓഫിസിൽ അപേക്ഷ കൊടുക്കാവുന്നതാണ്. BPL ലിസ്റ്റിൽ ഒഴിവ് വരുന്നതിനനുസരിച്ചാകും ആളുകളെ മാറ്റുന്നത്.

Leave a Reply