സൗത്ത് സെൻട്രൽ റെയിൽവേ വിളിക്കുന്നു

സൗത്ത് സെൻട്രൽ റെയിൽവേ, ഹെഡ് ക്വാട്ടേഴ്‌സ്, റെയിൽ നിലയം സ്പെഷ്യൽ ഡോക്ടർസ്, GDMO ഡോക്ടർസ്, നഴ്സിംഗ് സൂപ്പർഇന്റെൻഡന്റ്, ലാബ് അസ്സിസ്റ്റന്റ്സ്, ഹോസ്പിറ്റൽ അറ്റന്റന്റ് തുടങ്ങിയ തസ്തികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈനായി 15.07.2020 മുൻപായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

സ്പെഷ്യൽ ഡോക്ടർസ് ( ജനറൽ മെഡിസിൻ -03 ഒഴിവുകൾ, പൽമനറി മെഡിസിൻ – 03 ഒഴിവുകൾ, അനെസ്തേറ്സ്-03 ഒഴിവുകൾ) തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത MBBS കൂടെ ജനറൽ മെഡിസിൻ/ പൽമനറി മെഡിസിൻ/ അനസ്‌തേഷ്യ എന്നിവയിൽ PG/ ഡിപ്ലോമ ആണ്. 95000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശബളം. 54 വയസ്സാണ് പരമാവധി പ്രായപരിധി.

GDMO ഡോക്ടർസ് തസ്തികയിൽ 16 ഒഴിവുകളുണ്ട്, 75000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. MBBS ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. 54 വയസ്സ് വരെയാണ് പ്രായപരിധി. നഴ്സിംഗ് സൂപ്പർഇന്റെൻഡന്റ് തസ്തികയിൽ 31 ഒഴിവുകളുണ്ട്. 44,900 രൂപയാണ് ശമ്പളം. 3 വർഷത്തെ നഴ്സിംഗ് കോഴ്സ് പാസ്സായിരിക്കണം, കൂടെ രേജിസ്റെർഡ് നേഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 20 വയസ്സ് മുതൽ 54 വയസ്സ് വരെയാണ് പ്രായപരിധി.

ലാബ് അസ്സിസ്റ്റന്റ്സ് തസ്തികയിൽ 04 ഒഴിവുകളുണ്ട്, 21,700 രൂപയാണ് ശമ്പളം. +2 സയൻസ് കൂടാതെ മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ ഡിപ്ലോമയാണ് ആവശ്യമായ യോഗ്യത. 18 വയസ്സ് മുതൽ 54 വയസ്സ് വരെയാണ് പ്രായപരിധി. ഹോസ്പിറ്റൽ അറ്റന്റന്റ് പോസ്റ്റിൽ 50 ഒഴിവുകളുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ ITI കഴിഞ്ഞവർക്ക് അപേക്ഷിക്കാം. 18,000 രൂപയാണ് ശമ്പളം.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം (ഹോസ്പിറ്റൽ അറ്റന്റന്റ്) ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം (ലാബ് അസ്സിസ്റ്റന്റ്സ്) ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം (നഴ്സിംഗ് സൂപ്പർഇന്റെൻഡന്റ്)  ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം (സ്പെഷ്യൽ ഡോക്ടർസ്, GDMO ) ലിങ്ക്

Leave a Reply