നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം കോവിഡ് മഹാമാരി നമ്മൾ എലാവരിലും തന്നെ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന കാര്യം. ലോകം മുഴുക്കെ തന്നെ എല്ലാ കാര്യത്തിലും ഒരു അനിശ്‌ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഈ മഹാമാരി. അതിൽ വളരെ അധികം ബാധിച്ചിരിക്കുന്നത് നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ തന്നെ ആണ്. ലോക ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടം ഇതാദ്യമാണ്.
ഇങ്ങനെ എത്ര നാൾ തുടരും എന്ന ആശയക്കുഴപ്പത്തിലാണ് നമ്മൾ എല്ലാം തന്നെ. ഇടയ്ക്ക് സെപ്റ്റംബർ മാസം 21 ന് സ്കൂളുകൾ തുറക്കുമെന്ന വാർത്ത വന്നിരുന്നു. ഒൻപതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അന്നേ ദിവസം സ്‌കൂളുകൾ തുറക്കുമെന്ന് പറഞ്ഞിരുന്നത്. ഈ ഒരു ഉത്തരവ് ഇറക്കിയത് കേന്ദ്ര സർക്കാർ ആയിരുന്നു. എന്നാൽ സ്‌കൂളുകൾ തുറക്കണമോ വേണ്ടയോ എന്നുള്ള പൂർണ അധികാരം സംസ്ഥാന സർകാറുകൾക്ക് ആണ്. അത് കൊണ്ട് തന്നെ മുഖ്യമന്ദ്രിയുടെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ സ്‌കൂളുകൾ സെപ്റ്റംബർ മാസം തുറക്കാൻ സാധിക്കില്ല എന്ന് പറഞ്ഞിരുന്നു.
നമുക്ക് അറിയാം കേരളത്തിൽ ഇപ്പോൾ കോവിഡ് വ്യാപനം അതി രൂക്ഷമായി തന്നെ നിലനിൽക്കുകയാണ്.ഈ ഒരു സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാവാൻ സാധ്യത ഉണ്ട്. അത് പോലെ ഒക്ടോബർ മാസത്തിലും സ്‌കൂളുകൾ തുറക്കാൻ സാധിക്കില്ല എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഈ വർഷം തന്നെ സ്‌കൂളുകൾ തുറക്കാൻ വളരെ സാധ്യത കുറവാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ നടന്നു പോരുന്ന ഓൺലൈൻ ക്‌ളാസ്സുകൾ യഥാക്രമം നടന്നു പോവാനുള്ള നടപടിക്രമങ്ങൾ ആണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
