ATM ൽ നിന്ന് പണമെടുക്കാൻ വൻമാറ്റങ്ങൾ

നമുക്ക് എല്ലാവർക്കും തന്നെ അറിയാവുന്ന ഒരു കാര്യമാണ് ATM എന്താണെന്നും അതിന്റെ ഉപയോഗ ക്രമങ്ങളും.ചുരുക്കം ചില ആളുകൾ ഒഴികെ ബാക്കിയെല്ലാവരും താന്നെ ATM ഉപയോഗിക്കുന്നവരാണ്. ATM മെഷീനിൽ നമ്മുടെ കാർഡ് ഇട്ടതിന് ശേഷം നമ്മുടെ പിൻ നമ്പർ അമർത്തുകയും ചെയ്യുമ്പോൾ നമുക്ക് നമ്മൾ ആവശ്യപ്പെടുന്ന അക്കൗണ്ടിലെ തുക പിൻവലിക്കാൻ സാധിക്കുന്നു. എന്നാൽ സെപ്റ്റംബർ 18 ന് ശേഷം ഈ ഒരു രീതിയിൽ തുക പിൻവലിക്കാൻ സാധിക്കുകയില്ല എന്ന നിയമം വന്നിരിക്കുന്നു.

ഇനി മുതൽ OTP സംവിധാനത്തിലായിരിക്കും ബാങ്കുകൾ പണമിടപാടുകൾ നടത്തുന്നത് .ഇത് പ്രകാരം നമ്മൾ ATM ൽ നിന്നും പണം വിൽവലിക്കാൻ എ.ട്ടി.എം കാർഡ് മെഷിനിൽ വെക്കുമ്പോൾ നമ്മയുടെ ബാങ്കുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. ഈ OTP നമ്പർ കൂടെ നമ്മൾ എന്റർ ചെയ്ത് കൊടുത്താൽ മാത്രമേ നമുക്ക് പണം പിൻവലിക്കാൻ സാധിക്കുകയുള്ളു. നമ്മൾ പിൻവലിക്കാനുള്ള പണം എന്റർ ചെയ്‌ത ഉടൻ നമ്മൾ ബാങ്കുമായി ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒ ടിപി വരികയും അത് എന്റർ ചെയ്യുകയും ചെയ്യുക.

അനധികൃത പണമിടപാടുകൾ കുറയ്ക്കുന്നതിനും അത് പോലെ തന്നെ സെകുരിറ്റി സംവിധാനം കൂടുതൽ ബലപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ ഒരു സംവിധാനം കൊണ്ടുവന്നത് . ഇപ്പോൾ SBI ബാങ്ക് ആണ് നിലവിൽ ഇങ്ങനെ ഒരു സംവിധാനം കൊണ്ടുവന്നത്. ഇത് വഴി ATM തട്ടിപ്പുകൾ ഒഴിവാക്കാനും കാർഡ് ഉടമകളുടെ പണം സംരക്ഷിയ്ക്കാനും സാധിക്കുന്നു. വരും നാളുകളിൽ മറ്റു ബാങ്കുകളും ഈ ഒരു സംവിധാനം കൈകൊള്ളുമെന്നാണ് പറയപ്പെടുന്നത്.

Leave a Reply