നിരവധി നിയമങ്ങളാണ് ഗതാഗത മേഖലയിൽ കേന്ദ്ര സർക്കാർ ഈയൊരു കാലയളവിൽ നടപ്പിലാക്കിട്ടുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു പ്രധാന നാല് നിയമങ്ങളാണ് ഇരുചക്ര വാഹങ്ങൾക്ക് കൊണ്ടുവന്നിട്ടുള്ളത്. കേന്ദ്ര റോഡ് സുരക്ഷ മിനിസ്ട്രിയാണ് പുതിയ നാല് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അതിൽ ഒന്നാമത്തെ നിയമമാണ് ഇരുചക്ര വാഹനത്തിന്റെ പിൻസീറ്റിൽ കൈ പിടിക്കാനുള്ള വളയം ഉണ്ടായിരിക്കണമെന്നതാണ്. പിൻസീറ്റിയിരിക്കുന്ന ആളുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളത്.
ഇരുചക്ര വാഹനത്തിന്റെ ഇരുവശത്തും ഫൂട്ട് റസ്റ്റ് ഉണ്ടായിരിക്കണമെന്നാണ് രണ്ടാമത്തെ മാറ്റം. അതുമാത്രമല്ല വാഹനത്തിന്റെ ഇരുവശത്തും കവർ ആവുകയും വേണം. പിൻസീറ്റിയിരിക്കുന്ന വ്യക്തിയുടെ വസ്ത്രം ചക്രത്തിൽ കുരുങ്ങാതിരിക്കാൻ വേണ്ടിയാണ് ഈയൊരു മാറ്റം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. വാഹനത്തിന്റെ പിൻസീറ്റിൽ ബോക്സ് ഘടിപ്പിച്ചിട്ടുള്ളതിനെ കുറിച്ചാണ് മൂന്നാമത്തെ മാറ്റം.
പിൻസീറ്റിലെ ബോക്സ് ഇനി മുതൽ നീളം 550mm വീതി 510mm ഉയരം 500mm അധികം ആകാൻ പാടില്ല എന്നതാണ് പുതിയ മാറ്റത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിട്ടുള്ളത്. ഈയൊരു നിയമപ്രകാരം വാഹനത്തിന്റെ ഏറ്റവും പിൻസീറ്റിൽ മാത്രമേ ബോക്സ് ഘടിപ്പിക്കാൻ പാടുള്ളു.ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ഇനി മുതൽ ബിഐഎസ് മാർക്കുള്ള ഹെൽമെറ്റ് ധരിക്കണമെന്നതാണ് നാലാമത്തെ മാറ്റത്തിൽ പറയുന്നത്. അടുത്ത വർഷം ജൂൺ മുതലായിരിക്കും ഈയൊരു നിയമം നടപ്പിലാക്കുന്നത്.
https://youtube.com/watch?v=7ON6ZGDD3ME
