വിവിധ ജില്ലകളിലായി നിരവധി തൊഴിൽ അവസരങ്ങൾ

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജോലി നേടാം.
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര ഗവണ്‍മെന്റ് സെപ്ഷ്യല്‍ ഹോം & ചില്‍ഡ്രന്‍സ് ഹോം, ഗവണ്‍മെന്റ് മഹിളാ മന്ദിരം എന്നീ സ്ഥാപനങ്ങളിലാണ് ജോലി നേടാൻ അവസരം. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിൽ നാല് ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

യോഗ്യത : എസ്.എസ്.എല്‍.സി പാസ്.
പ്രായപരിധി : 25 നും 40 നും ഇടയില്‍
സ്ഥാപനങ്ങളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെയാണ് ആവശ്യം. സ്തീകള്‍, അധിക യോഗ്യതയുള്ളവര്‍, പ്രവൃത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഫെബ്രുവരി 23 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ തപാലായി അയക്കുക. വിലാസം- ജില്ലാ വനിതാ ശിശുവികസന ഓഫീസ്, വി.ടി.സി കോംപൗണ്ട്, പൂജപ്പുര, തിരുവനന്തപുരം. ഫോണ്‍: 0471 2342075, 2340126.


ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍ ആവാം.
ആലപ്പുഴ ജില്ലയിൽ വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ ആണ് അവസരം. ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
06 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്.

പ്രതിമാസം ഓണറേറിയം : 20,000 രൂപ.
ഒഴിവുകളുടെ എണ്ണം : ഒരു ഒഴിവാണ് ഉള്ളത്.
യോഗ്യത: എം.എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായം- 2022 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്.

അപേക്ഷകര്‍ ആലപ്പുഴ ജില്ലക്കാരായിരിക്കണം. താല്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1 എന്ന വിലാസത്തിലേക്ക് തപാലിലോ നേരിട്ടോ എത്തിക്കണം. വിലാസം- .ഫോണ്‍: 0477 2241644.


മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജോലി നേടാൻ അവസരം.
ദിവസവേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഇ.സി.ജി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് അവസരം .

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ – ഗവ. അംഗീകൃത രണ്ട് വര്‍ഷത്തെ ഡി.എം. എല്‍. ടി കോഴ്‌സ് പാസായിരിക്കണം. ബ്ലഡ്ബാങ്ക് പ്രവൃത്തി പരിചയം നിര്‍ബന്ധം.
ഇന്റർവ്യൂ തീയതി :ഫെബ്രുവരി 19, രാവിലെ 10

ലിഫ്റ്റ് ഓപ്പറേറ്റര്‍ – ഗവ.അംഗീകൃത ഐ. ടി. ഐ ലിഫ്റ്റ് മെക്കാനിക് ഡിപ്ലോമ (എസ്.സി.വി.ടി/എന്‍.സി.വി.ടി).
ഇന്റർവ്യൂ തീയതി : ഫെബ്രുവരി 21, രാവിലെ 10
ഇ.സി.ജി ടെക്നീഷ്യന്‍ – ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ- ഇ.സി.ജി & ഓഡിയോമെട്രി .
ഇന്റർവ്യൂ തീയതി : ഫെബ്രുവരി 25 ,രാവിലെ 10

താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേ ദിവസങ്ങളില്‍ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0483 2766425.


കുടുംബശ്രീ ബസാര്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷൻ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് നിരവധി ഒഴിവുകൾ. സ്റ്റോർ മാനേജർ കം അക്കൗണ്ടന്റ്, സെല്ലിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ബാലുശ്ശേരി ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

സ്റ്റോർ മാനേജർ കം അക്കൗണ്ടന്റ് : ബികോം / തത്തുല്യം, അക്കൗണ്ടിംഗിൽ രണ്ട് വർഷം പ്രവൃത്തി പരിചയം, ടാലി ടാക്സ് ഫയലിംഗ്.
സെല്ലിംഗ് സ്റ്റാഫ് :പ്ലസ് ടു / തത്തുല്യം.

അപേക്ഷിക്കേണ്ട രീതി : വെള്ള കടലാസിൽ എഴുതിയ അപേക്ഷകൾ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ മിഷൻ കോ-ഓഡിനേറ്റർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കേണ്ടതാണ് . കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0495 2373678

 

Leave a Reply