നമ്മളെല്ലാം ജീവിതത്തിൽ ഫിനഷ്യൽ ഗോളുകൾ ഉള്ള ആളുകളായിരിക്കും.ചിലർക്ക് 10 വര്ഷം കഴിഞ്ഞ വീട് വെക്കണം,ചിലർക്ക് 15 വര്ഷം കഴിഞ്ഞ കുട്ടിയുടെ വിദ്യാഭ്യാസം,ചിലർക്ക് അവരുടെ മക്കളുടെ വിവാഹം അങ്ങനെ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും.ഇത്തരത്തിലുള്ള വലിയ ലക്ഷ്യങ്ങൾ നടത്താൻ വേണ്ടി നമ്മൾ ഇപ്പോൾ തന്നെ വളരെ കൃത്യമായി ഇൻവെസ്റ്റ് ചെയ്ത് തുടങ്ങണം.അത് കൊണ്ട് തന്നെ സിസ്റ്റമാറ്റിക് ആയി ഇൻവെസ്റ്റ് ചെയ്യുന്നതിന്റെ ആവശ്യകത വളരെ വലുതാണ്.
ഇന്ന് നമ്മൾ വിശദീകരിക്കുന്നത് പ്രതിമാസം 1000 രൂപ ഇൻവെസ്റ്റ് ചെയ്ത് കൊണ്ട് 50 ലക്ഷം എങ്ങനെ സമ്പാദിക്കാം എന്നതിനെ കുറിച്ചാണ്.എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അല്ലെങ്കിൽ എസ് ഐ പി.നമ്മൾ എല്ലാ മാസവും ഒരു നിശ്ചിത തുക ഇ എം ഐ പോലെ നിക്ഷേപിക്കുന്നത് ഒരു രീതിയെയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്ന് പറയുന്നത്.എന്തൊക്കെയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ന്റെ ഗുണങ്ങൾ എന്ന് നോക്കാം.അതിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ അഫൊർടബിലിറ്റി ആണ്.അതായത് നമ്മൾ ഒരു നിശ്ചിത തുക തന്നെ നിക്ഷേപിക്കണം എന്ന് ഇല്ല.ഒരു ലംസമായി അമ്പതിനായിരമോ ഒരു ലക്ഷമോ ഒക്കെ ആദ്യകാലങ്ങളിൽ ഇൻവെസ്റ്റ് ചെയ്ത്ഇരുന്നുള്ളു .പക്ഷെ ഈ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വന്നതിന് ശേഷം ശേഷം സാധാരണക്കാരന് വരെ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും എന്നതാണ്.
കാരണം ഒരു 500 രൂപ വരെ നിങ്ങൾക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ നിക്ഷേപിക്കാൻ ഉള്ള അവസരം ഉണ്ട്.മറ്റൊരു ഗുണ എന്നത് വളരെ സുരക്ഷിതം ആണ് .അതായത് സ്റ്റോക് മാർക്കറ്റിൽ നമ്മൾ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഷെയർ മാർക്കറ്റു ക്രഷ് ആകുകയാണെങ്കിൽ അതിനനുസരിച് നമ്മൾ ഇൻവെസ്റ്റ് ചെയ്ത് എമൗണ്ട് മാറി കൊണ്ടിരിക്കും.അവിടെ റിസ്ക് കൂടുതലാണ്.കാരണം നമ്മൾ സെലക്ട് ചെയ്തത് ചിലപ്പോൾ വിരലിൽ എണ്ണാവുന്ന ഷെയറുകൾ മാത്രമായിരിക്കും.പക്ഷെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ കാര്യത്തിൽ വളരെ എക്സ്പീരിയൻസ് ഉള്ള ഫണ്ട് മാനേജർ ആയിരിക്കും ഫണ്ട് ഹാൻഡിൽ ചെയ്യുന്നത്.അപ്പോ 20 മുതൽ 30 ഷെയറുകൾ വരെ മ്യൂച്ചൽ ഫണ്ടിൽ ഉണ്ടാകും.
അപ്പോൾ ഒരു ഷെയർ ഇറങ്ങി നിൽക്കുമ്പോൾ മറ്റൊരു ഷെയർ കയറി നിൽക്കുന്നുണ്ടാകും.അത് കൊണ്ട് തന്നെ നമ്മൾ സ്വന്തമായി ഒരു സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനേക്കാൾ നല്ലത് ആണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പോലൊരു മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യുന്നത്.നമ്മുടെ ഫിനാൻഷ്യൽ ഗോളുകൾ ഇല്ലാന നേടാൻ കഴിയും എന്നതാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ ന്റെ മറ്റൊരു ഗുണം.കാരണം നമ്മൾ ഇൻവെസ്റ്റ് ചെയ്യുന്നത് ചെറിയ തുകയാണ് പക്ഷെ നമ്മൾക്ക് തിരിച്ച് കിട്ടുന്നതോ ലക്ഷങ്ങൾ ആയിട്ട്.നിങ്ങളുടെ ലക്ഷ്യങ്ങളെ ഒട്ടി ഒരു പ്ലാൻ തയ്യാറാക്കി അതനുസരിച്ച് ഒരു ചെറിയ നിക്ഷേപം തുടങ്ങിയാൽ സിമ്പിൾ ആയിട്ട് നിങ്ങളുടെ ഫിനഷ്യൽ ഗോൾ നേടിയെടുക്കാൻ സാധിക്കും.ഇനിയും ഒരുപാട് ഗുണങ്ങൾ ഉണ്ടിതിന്.കൂടുതൽ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.
