ലോൺ എടുത്തിട്ടുള്ളവർക്ക് സെപ്റ്റംബർ മുതൽ ശ്രദ്ധിക്കുക

വീട് വെക്കാനോ വാഹങ്ങൾ വാങ്ങാനോ സംരംഭങ്ങൾ തുടങ്ങാനോ ലോണുകൾ എടുത്തിട്ടുണ്ടോ? എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. ഓഗസ്റ്റ് മാസം എന്നത് ലോൺ എടുത്തവർക്ക് പ്രധാനപ്പെട്ട ഒന്നാണ് എന്ന് പറയാനുള്ള കാരണം ഈ മാസത്തോടെ ബാങ്ക് അനുവദിച്ചു തന്നെ മൊറൊട്ടോറിയം അവസാനിക്കും . നിങ്ങളുടെ അറിവില്ലായ്മ കൊണ്ട് വലിയ ഒരു തുക ഫൈൻ ആയി അടയ്‌ക്കേണ്ട അവസ്ഥ വന്നേക്കാം. ഈ വിഷയത്തെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്, തുടർന്ന് വായിക്കുക.

നമ്മുടെ കൂട്ടാതെ നിരവധി ആളുകൾ നിരവധി ആവശ്യങ്ങൾക്കായി ലോൺ എടുത്തിട്ടുള്ളവരാണ്, ഇതിൽ കൂടുതൽ ആളുകളും ഭവനം നിർമിക്കാനും വാഹനങ്ങൾ വാങ്ങാനും ലോൺ എടുത്തവരായിരിക്കും. ലോക്കഡൗൺ പശ്ചാത്തലത്തിൽ RBI അനുവദിച്ച മൊറൊട്ടോറിയം അപ്ലൈ ചെയ്‌തത്‌ കൊണ്ട് ഈ കഴിഞ്ഞ 6 മാസം നിങ്ങൾക്ക് ലോൺ എമൗണ്ട്/ മാസ അടവും ഒന്നും അടയ്‌ക്കേണ്ട ആവശ്യം വന്നിട്ടില്ലായിരിക്കും. പക്ഷെ ഈ മൊറൊട്ടോറിയം കാലയളവിലെ ലോൺ എമൗണ്ടിന്റെ പലിശ നിങ്ങൾ അടയ്‌ക്കേണ്ടി വരും.

ഈ പലിശ നിങ്ങൾ ലോൺ തുകയുടെ കൂടെ ഒരുമിച്ചോ അല്ലെങ്കിൽ തവണകളായോ അടയ്‌ക്കേണ്ടി വരും. മാത്രമല്ല സെപ്റ്റംബർ മാസം മുതൽ മൊറൊട്ടോറിയം ഉണ്ടാകാൻ സാധ്യതയില്ല, അത് കൊണ്ട് തന്നെ അടുത്ത മാസം മുതൽ ലോൺ മാസ അടവിനുള്ള തുക അടക്കേണ്ടി വരും. പല സ്വകാര്യ ബാങ്കുകളുടെയും പലിശ മൊറൊട്ടോറിയം സമയത്ത് വലിയ രീതിയിൽ ഉയർത്തിയിട്ടുണ്ട്, മാത്രമല്ല ഇതിൽ ലോൺ തുകയിൽ മുതലിൽ ചേർക്കുകയും ചെയ്യും. ഇങ്ങനെ ആണെങ്കിൽ ഒരു വലിയ തുക തന്നെ അടയ്‌ക്കേണ്ടി വരും. തിരിച്ചുവടും അധികമായി അടയ്‌ക്കേണ്ട പലിശയും മറ്റു വിവരങ്ങളും ബാങ്കുമായി ബന്ധപ്പെട്ട് മനസ്സിലാക്കുക.

Leave a Reply